വൈത്തിരി പോലീസ് വ്യാഴാഴ്‌ച പുലർച്ചെ നടത്തിയ പരിശോ ധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്‌തു. വൈത്തിരി, പൂക്കോട്, പറമ്പൂർ വീട്ടിൽ അജ്‌മൽ റിസ്വാൻ(26), തൈലക്കുന്ന്, ഓടുമല കുണ്ടിൽ വീട്ടിൽ ഒ.എ. അഫ്‌സൽ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി സൂക്ഷിച്ച 6.28 ഗ്രാം എം.ഡി.എം എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്