ഉരുള്‍പൊട്ടല്‍ ദുരന്തം താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും-മന്ത്രി കെ.രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. നാളെ (23.8.24) 19 കുടുംബങ്ങളെക്കൂടി താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ ലിസ്റ്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ ക്യാമ്പിലുള്ളവര്‍ നേരിട്ട് പോയി പരിശോധിച്ച് താമസിക്കാന്‍ സന്നദ്ധത അറിയിക്കുന്നവരെയാണ് താല്‍ക്കാലിമായി ഇവിടങ്ങളിലേക്ക് മാറ്റുന്നത്. ആരെയും നിര്‍ബന്ധമായും ക്യാമ്പില്‍ നിന്നും പറഞ്ഞുവിടുന്നില്ല. മുണ്ടേരിയിലെ നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും ,ഒരു ഷെല്‍ട്ടര്‍ ഹോമും രണ്ട് ദിവസത്തിനകം താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാകും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേരെയാണ് കാണാതായിട്ടുള്ളതായി ആദ്യ പട്ടികയിലുള്ളത്. ഇതില്‍ 17 കുടുംബങ്ങളില്‍ നിന്നുമാത്രം 62 പേരെ കാണാതായിട്ടുണ്ട്.

*പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്താം*

താല്‍ക്കാലിക പുനരധിവാസം സാധ്യമാക്കുന്നത് പരാതികള്‍ക്കിടയില്ലാത്ത വിധമാണ്. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോണ്‍ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് 04936 203450 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന lസ്‌കൂളുകളില്‍ ഉടന്‍ തന്നെ പഠനം തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലൂം സര്‍ക്കാറും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

*സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല*

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായുള്ള സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നല്‍കുന്നവരുമായും കൂടിയാലോചിച്ചാണ് പുനരധിവാസം നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കും.

*വായ്പകള്‍ എഴുതിതള്ളണം*

ദുരന്തബാധിതര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ കേരള ബാങ്ക് മാതൃകയില്‍ എഴുതിതള്ളാന്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങളില്‍ മറ്റ് അംഗങ്ങള്‍ തുണയില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് പ്രത്യേക പദ്ധതി സര്‍ക്കാര്‍ ആലേചിക്കുന്നുണ്ട്.

*6 കോടി ധനസഹായം നല്‍കി*

സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും 81 പേര്‍ക്ക് 3.24 കോടി രൂപയുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 81 പേര്‍ക്ക് 1.54 കോടി രൂപയും ഇതിനകം നല്‍കിയതായി മന്ത്രി കെ.രാജന്‍ പറഞ്ഞു. അടിയന്തരധനസഹായമായി 725 പേര്‍ക്ക് പതിനായിരം രൂപ വീതം 72.5 ലക്ഷം രൂപയും അനുവദിച്ചു. 439 പേര്‍ക്ക് പ്രതിദിനം 300 രൂപ വീതം ഒരു മാസത്തേക്ക് 39.51 ലക്ഷം രൂപയും ഇതിനകം നല്‍കി. ഗുരുതരമായി പരിക്കേറ്റ 28 പേര്‍ക്ക് 17 ലക്ഷം രൂപയും വിതരണം ചെയ്തു.

*മൈക്രോ പ്ലാന്‍ തയ്യാറാക്കും*

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദുരന്തബാധിതര്‍ക്കായി മൈക്രോ പ്ലാന്‍ തയ്യാറാക്കും. ഇതിനായുള്ള സര്‍വ്വെ 400 കുടുംബങ്ങളില്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 250 ലധികം കുടംബശ്രീ പ്രവര്‍ത്തകരെ ഇതിനായി നിയോഗിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.