സാധാരണക്കാരൻ്റെ പോക്കറ്റ് ചോരുന്നു; ചില്ലറ പണപ്പെരുപ്പം കുറയുമ്പോഴും ഭക്ഷ്യ വില ഉയരുന്നു

വിലക്കയറ്റത്തെ തുടർന്ന് വരുമാനവും ജീവിത ബഡ്ജറ്റും തമ്മിൽ കൂട്ടി മുട്ടിയ്ക്കാനുള്ള ശ്രമത്തിലാണ് സാധാരണക്കാർ. റീറ്റെയ്ൽ പണപ്പെരുപ്പം കുറയുമ്പോഴും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നത് ആശങ്കാജനകമാണ്. സാധങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ മാറ്റത്തെ അളക്കുന്ന കൺസ്യൂമർ പ്രൈസ് ഇന്ഡക്സിൽ നിന്ന് ഭക്ഷ്യ ചിലവുകൾ ഒഴിച്ച് നിർത്തണമെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും രാഷ്ട്രീയ വ്യവസ്ഥയുടെയും യാഥാർഥ്യം മനസ്സിലാക്കുമ്പോൾ ഇതൊരു മാതൃകാപരമായ ആലോചനയായി കാണാൻ സാധിക്കില്ലെന്നും അഭിപ്രായമുണ്ട്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) 2022-23-ൽ നടത്തിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES) പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും ജനങ്ങൾ അവരുടെ കുടുംബ വരുമാനത്തിൻ്റെ 40-50 ശതമാനം ഭക്ഷണത്തിനായി ചെലവഴിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാരുടെ സേവിങ്സ് കണക്കിൽ സ്ഥിരമായ ഇടിവ് കാണുന്നുണ്ട്. ഇന്ത്യയിലെ ഗാർഹിക സമ്പാദ്യം 2021ൽ ജിഡിപിയുടെ 22.7 ശതമാനത്തിൽ നിന്ന് 2023ൽ 18.4 ശതമാനത്തിലേക്ക് കുറഞ്ഞു. 2022–23ൽ അറ്റ ​​സാമ്പത്തിക സമ്പാദ്യം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 14.2 ലക്ഷം കോടിയിലെത്തി.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.