ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മുതല്‍ നടക്കുന്ന ശില്‍പശാലയില്‍ യുവതീ-യുവാക്കള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04396 202534

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.