കൽപ്പറ്റ: നമ്മുടെ രാജ്യത്തെ തന്നെ നടുക്കിയ വയനാട് ചുരൽമല മുണ്ടകൈ പ്രകൃതി ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ ജെസിബി ഓണേഴ്സിനും ഓപ്പറേഴ്സിനും കടൂർ ജെസിബിയും ജെസിബി ഇന്ത്യ ലിമിറ്റഡും സംയുകതമായി സ്നേഹാദരവും സഹായ ഹസ്തവും നൽകി.
കൽപ്പറ്റയിൽ വെച്ച് നടത്തിയ പ്രസ്തുത സ്വീകരണ ചടങ്ങിൽ വയനാട് ജില്ലാ എ ഡി ഏം ദേവകി ഉദ്‌ഘാടനം ചെയ്തു.ഡെപ്യൂട്ടി തഹസിദാർ സുനിൽCEOA യുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി സമീർബാബു കടൂർ ജെസിബി മാനേജിങ് ഡയറക്ടർ മുനീർ കടൂർ , മാനേജിങ്ങ് പാർട്ണേഴ്‌സായ
ഷാഫി , മുജീബ് , ശിഹാബ് എന്നിവരും ജെസിബി ഇന്ത്യ ലിമിറ്റഡിന്റെ റീജിണൽ സർവീസ് മാനേജർ രാജ്‌കുമാർ , കേരള സെയിൽസ് ഹെഡ് നിതിൻ ജോർജ് , ഹെവി ലൈൻ സെയിൽസ് സ്റ്റേറ്റ് ഹെഡ് വിനായക് , ഏരിയ സർവീസ് മാനേജർ നിതിൻ മനു എന്നിവരും കടൂർ ജെസിബിയുടെ
സെയിൽസ് മാനേജർ രാജേഷ് N,
സർവീസ് മാനേജർ ജെഫി റാഫേൽ സെയിൽസ് മാനേജർ മുനവിർ CEOA വയനാട് ജില്ലാ പ്രസിഡന്റ് ബാലൻ വയനാട് ജില്ലാ സെക്രട്ടറി നാസർ മുൻ ജില്ലാ പ്രസിഡന്റ് അക്ബർ എന്നിവരും പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.