മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആശ്വാസ ധനസഹായം വിതരണം ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍ നാളെ (സെപ്റ്റംബര്‍ 6) രാവിലെ 11 ന് ഹരിതഗിരി ഹോട്ടലില്‍ നിര്‍വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ നൂറോളം പേര്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡ് അംഗങ്ങളും പെന്‍ഷനര്‍മാരുമായുണ്ട്. നാലുപേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങള്‍, വീട്, സാധന സാമഗ്രികള്‍ നഷ്ടമായി. ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മേഖലയില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുമെന്ന് സെക്രട്ടറി കെ.എം സുനില്‍ അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ