പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ 15-ാം വാർഡിലെ എസ്.സി സംവരണ സീറ്റിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ചന്ദ്രബാബു വാർഡിൽ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനു ഒപ്പം നാടൻപാട്ട് പാടിയും ചെണ്ടകൊട്ടിയും വോട്ട് അഭ്യർത്ഥിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം. വീടുകളിൽ വോട്ട് അഭ്യർത്ഥിച്ചു എത്തുമ്പോൾ വീട്ടുകാർക്കായി ഒരു നാടൻപാട്ട് പാടിയ ശേഷമാണ് വീടുകളിൽ നിന്നും മടങ്ങുന്നത് .നാടൻ പാട്ടിലും, ചെണ്ടമേളത്തിലും കഴിവു തെളിയിച്ചയാളാണ് ചന്ദ്രബാബു.സുരഭിക്കവല കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടറിവ് വാമൊഴി പാട്ടുകൂട്ടത്തിൻ്റെ സജീവ പ്രവർത്തകനാണ്. ഗോത്രകലാകാരൻമാരടക്കം 18 പേരടങ്ങിയ സംഘം ജില്ലയിൽ ഗാനമേള നടത്താത്ത സ്ഥലമില്ല. കാലം കാതോർത്ത നാടൻപാട്ടുകളുമായി 10 വർഷമായി ഇവർ ജില്ലയിൽ നിറഞ്ഞു നിൽക്കുന്നു.1991 ൽ ചെണ്ടമേളം അഭ്യസിച്ച് അന്നു മുതൽ ആ മേഖലയിലും കഴിവ് തെളിയിക്കുന്നു.പൊതുപ്രവർത്തകനായ ചന്ദ്രബാബു ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുന്നത്.തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചാൽ സംവരണ മണ്ഡലത്തിൽ നിന്നും ചന്ദ്രബാബു വിജയിച്ചാൽ മുള്ളൻകൊല്ലിയുടെ പഞ്ചായത്തിൻ്റെ പ്രസിഡൻ്റാകാനും കഴിയും. മുള്ളൻകൊല്ലി പഞ്ചായത്ത് ഇത്തവണ എസ്.സി പുരുഷനാണ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ