വൈത്തിരി : വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. പൊഴുതന വയോജന കൂട്ടായ്മയുടെ പ്രസിഡന്റായ എസ്. പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ നിർവഹിച്ചു. വയോജന കൂട്ടായ്മയുടെ സെക്രട്ടറി മൊയ്‌തീൻ സ്വാഗതവും എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വയോജന കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്