കൽപ്പറ്റ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും
അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി.അസീസ് (52), ഇയാളുടെ മകൻ സൽമാൻ ഫാരിസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ ഗവണ്മെന്റ് എൽ.പി സ്‌കൂളിന് സമീപം വച്ചാണ് വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപുമായി അസീസ് കൽപ്പറ്റ പോലീസിന്റെ പിടിയിലാവുന്നത്. ഇതിനെതുടർന്ന് ഇയാളുടെ കമ്പളക്കാടുള്ള വീട്ടിൽ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയി ലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് പിടിയിലാ വുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി ഇവർ വിൽപ്പന നടത്തി വരികയായിരുന്നു.

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.