Advertisement

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എടിഎഫ് വിലയില്‍ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നതായി സമീപ മാസങ്ങളില്‍ ഇന്‍ഡിഗോ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വര്‍ധനവുണ്ടായതോടെ, എടിഎഫ് ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നിലെത്തിയിരിക്കുകയാണ്.

GENERAL
News Image

ഇ -ലേലം

കുപ്പാടി തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ഇ-ലേലംഒക്ടോബര്‍ 13 ന് നടക്കും.ലോലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്‌ടേഷന്‍ ചെയ്ത് നല്‍കും. ഫോണ്‍- 8547602856, 8547602858, 04936-221562

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ആലഞ്ചേരി, മാനിയില്‍, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.

ARIYIPPU
News Image
Advertisement

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15, 16 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് മൂന്നിനകം 04936-297084 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 30 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.

ARIYIPPU
News Image

സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികൾക്കാണ് ജീവൻ നഷ്ട‌മായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയർത്തുന്നത്, . അതും കുട്ടികൾക്കിടയിൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അഞ്ചാം പനി അഥവാ മീസിൽസ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം 30 കേസുകളായിരുന്നു സ്ഥിരീകരിച്ചത് എങ്കിൽ ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 80 പേർക്കാണ്, ഏറെയും കുട്ടികളിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ ഒരാൾക്കും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും ജീവൻ നഷ്ട‌പ്പെട്ടു. കടുത്ത പനിയും ശരീരത്തിൽ പ്രത്യക്ഷമാകുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങൾ. രോഗനിർണയവും ശരിയായ ചികിൽസയും വൈകിയാൽ മരണം വരെ സംഭവിക്കാം.പ്രതിരോധ വാക്‌സിൻ കൃത്യമായി എടുക്കുകയാണ് അഞ്ചാം പനി പ്രതിരോധത്തിനുള്ള മാർഗ്ഗം. എന്നാൽ ഇക്കാര്യത്തിൽ താളപ്പിഴകൾ വരുന്നതായി രോഗവ്യാപനത്തിൻ്റെ തോത് വ്യക്തമാക്കുന്നു. കുട്ടികളിൽ ഒന്‌പതാം മാസവും 16 മുതൽ 24 വരെയുളള മാസങ്ങൾക്കിടെയുമാണ് മീസിൽസ് റുബെല്ല വാക്സിൻ എടുക്കേണ്ടത്. ഇത് കൃത്യമായി എടുക്കാത്തവരിലാണ് രോഗം പടരുന്നതെന്ന് ഈ രംഗത്തെ വിധഗ്‌ധർ പറയുന്നു. ഒരേ കുടുംബത്തിലെ തന്നെ ഒന്നിലേറെ കുട്ടികൾക്ക് രോഗം ബാധിച്ച സാഹചര്യവും ഇക്കുറി ഉണ്ടായി. ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തോടൊപ്പമോ അതിലേറയോ വരും രോഗം സംശയിക്കുന്നവരുടെ എണ്ണവും. വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമായതിനാൽ പ്രതിരോധ കുത്തി വയ്പ്പ് ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

KERALA
News Image

സിഐടിയു വയനാട് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു

മീനങ്ങാടി: സിഐടിയു വയനാട് ജില്ലാ സമ്മേളനം പി.വി സഹദേവനെപ്രസിഡന്റായും വി വി ബേബിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി ഗഗാറിനാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: കെ റഫീഖ്, എം.എസ് സുരേഷ് ബാബു, എ രാജൻ, കെ ശാന്ത, സി എച്ച് മമ്മി, എം സെയ്ത്, കെ ടി ബാലകൃഷ്ണൻ, കെ പി ഷിജു (വൈസ് പ്രസിഡന്റുമാർ), പി ആർ ജയപ്രകാശ്, സ്റ്റെല്ല പീറ്റർ, പി കെ രാമചന്ദ്രൻ, എം മധു, കെ സുഗതൻ, കെ രജനി, ടി കെ പുഷ്‌പൻ, രജിത പ്രദീപ് (സെക്രട്ടറിമാർ). 42 അംഗ ജില്ലാ കമ്മിറ്റിയെയും 161 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.

KALPETTA
News Image

ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'

കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.യുഡിഎഫ് അധികാരത്തിലെത്തിയതോടെ ലൈഫ് ഭവനപദ്ധതി നിർത്തലാക്കിയെന്ന പ്രചാരണം പ്രതിപക്ഷമടക്കം ഉയർത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. “ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും. എന്നാൽ അതിന് മുമ്പുണ്ടായിരുന്ന ഭവനനിർമാണ പദ്ധതി വഴി നിർമിച്ചിരുന്നത്ര വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായതിന് ശേഷം നിർമിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളിൽനിന്ന് വലിയ പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനനിർമാണ പദ്ധതി ലൈഫിൽനിന്ന് മാറ്റിയത്. ഇക്കാര്യം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.നിലവിൽ ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപയാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന പ്രത്യേക ഭവനപദ്ധതിയിൽ എത്ര തുക നൽകുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'അത് ഇപ്പോൾ പറയുന്നില്ല. സസ്‌പെൻസായി കിടക്കട്ടെ' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

KERALA
News Image

ശ്രേയസ് സ്വാശ്രയ സംഘം വാർഷികവും, കുടുംബ സംഗമവും നടത്തി.

ചീരാൽ :ചീരാൽ യൂണിറ്റിലെ പുനർജനി സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ നിഷ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബീന വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ. പൈലി,വി.ഒ.ഷാജു,സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,സജിത എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികളും,സംഘ അംഗങ്ങളുടെ തിരുവാതിരയും,ഫ്രണ്ട്സ് സംഘത്തിലെ പുരുഷന്മാരുടെ തിരുവാതിരയും പരിപാടിയുടെ മാറ്റ് കൂട്ടി.സ്നേഹ വിരുന്നോടെ സമാപിച്ചു.

KALPETTA
News Image

കുടിശ്ശിക തുക അടയ്ക്കണം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവിനത്തിൽ കുടിശ്ശിക വരുത്തിയ വായ്പക്കാർക്ക് ഡിസംബർ 31 വരെ കുടിശ്ശിക അടയ്ക്കാം. അല്ലാത്തപക്ഷം അദാലത്തിൽ അനുവദിച്ച ഇളവുകൾ നഷ്ടപ്പെടുന്നതാണെന്ന് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

നമ്പീശൻ കവലയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവാവിന് പരിക്ക്

ബീനാച്ചി പനമരം റൂട്ടിൽ നമ്പീശൻ കവലയിൽ വൈകിട്ട് 4 മണിയോടെയാണ് അപകടം. നമ്പീശൻ കവല സ്വദേശി ജെയ്മോനാണ് പരിക്കേറ്റത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SULTAN BATHERY
News Image

യു ഡി ഐ ഡി കാർഡിന് ഓൺലൈനായി അപേക്ഷിക്കാം

ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന് (യു ഡി ഐ ഡി ) www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആധാർ കാർഡ്, ഒപ്പ് അല്ലെങ്കിൽ കൈമുദ്ര, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയിൽ നൽകണം. മെഡിക്കൽ ബോർഡ് നൽകിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അത് അപ്‌ലോഡ് ചെയ്യാം. എന്നാൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷി നിർണ്ണയിച്ചു നൽകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് താലൂക്ക് ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ സമർപ്പിക്കണം. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം ഭിന്നശേഷിയുടെ തരവും ശതമാനവും രേഖപ്പെടുത്തിയ യുഡിഐഡി കാർഡ് അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

ARIYIPPU
News Image

കെ- ടെറ്റ് പ്രമാണ പരിശോധന നാളെ

ആഗസ്റ്റ് എട്ട്, ഒന്‍പത് തിയതികളില്‍ നടത്തിയ സ്പെഷ്യല്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച അധ്യാപകരുടെ (മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച അധ്യാപകരുടേയും) കെ- ടെറ്റ് പ്രമാണ പരിശോധന ജില്ലാ വിദ്യാഭ്യാസ ഒഫീസില്‍ നാളെ (ഒകടോബര്‍ 6) നടക്കും.  പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കെ-ടെറ്റ് ചെക്ക് ലിസ്റ്റ്, ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പ്, കെ ടെറ്റ് റിസള്‍ട്ടിന്‍റെ പകര്‍പ്പ്, സര്‍വീസ് ബുക്കിന്‍റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം എത്തിക്കണം. ഫോണ്‍- 04936202264

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ, തരുവണ പമ്പ് പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 6) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

ടെൻഡർ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ഡയറ്റിലേക്ക് സയൻസ് ലാബ് മോഡലുകൾ, ഉപകരണങ്ങൾ എന്നിവ സയൻസ് പാർക്കായി വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ട്രാക്ക് റെക്കോർഡുള്ള നിർമ്മാതാക്കൾ, ഡീലർമാർ, വിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 18 ന് ഉച്ചക്ക് ശേഷം മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 04936 293792, ഇ-മെയില്‍- dietwyd.dge@kerala.gov.in

ARIYIPPU
News Image

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് ഒക്ടോബര്‍ 23, 24 തിയതികളില്‍ ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ . ആധാർ കാർഡിൻ്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപര്യമുളളവർ ഒക്ടോബര്‍ 14 ന് വൈകുന്നേരം അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍- 0495-2414579

ARIYIPPU
News Image

അരപ്പറ്റ സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

അരപ്പറ്റ: സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ലത്തീഫ് പി.കെ. അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്യാൽ കെ. എസ്. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിനു പി. തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റഹിയാനത്ത്, മേപ്പാടി സി.എം.എസ്.എച്ച്. ചർച്ച് ചെയർമാൻ റവ. ജോ വർഗീസ് മലയിൽ, വാർഡ് മെമ്പർ ഷഫീഫ് അടാട്ടിൽ, എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർ സുഭാഷ് വി. പി., എം.പി.ടി.എ. പ്രസിഡന്റ് സൈഫുന്നീസ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ലിസ ഐവറീന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

KALPETTA
News Image

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ,വയനാട്, മലപ്പുറം,ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചത്.മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലേർട്.അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

KERALA
News Image

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് - വയനാടിന് മികച്ച നേട്ടം

കൽപറ്റ:ഒഡീഷയിലെ മഹീന്ദ്രഗിരിയിൽ ഒക്ടോബർ 1 മുതൽ 4 വരെ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച നേട്ടം. പെൺ കുട്ടികളുടെ അണ്ടർ16 കാറ്റഗറിയിൽ ടൈം ട്രയൽ, മാസ്സ് സ്‌റ്റാർട്ട് വിഭാഗത്തിൽ ഇരട്ടസ്വർണവുമായി മൈസ ബെക്കർ മികച്ച നേട്ടം കൈവരിച്ചു. ജൂനിയർ മിക്സഡ് റിലേ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ മൈസ ബക്കറും, ഡെൽ വിൻ ജോബിഷും പങ്കാളികളായി. കൂടാതെ അണ്ടർ 14,16 വിഭാഗങ്ങളിൽ ഡിയോണ മേരി ജോബി ഷും , അബീഷാ ഷിബിയും അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയത് വയനാടിന് അഭിമാന നേട്ടമായി . വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.

KALPETTA
News Image

കാപ്പ ചുമത്തി നാടുകടത്തി

മാനന്തവാടി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇയാൾക്കെതിരെ കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, ലഹരിക്കടത്ത്, അബ്കാരി തുടങ്ങി 10 ഓളം കേസുകളുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഇയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരം ജില്ലയിൽ നിന്നും 6 മാസത്തേക്കാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

MANANTHAVADY
News Image

മദ്യലഹരിയിലുണ്ടായ തർക്കം; ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുൽപ്പള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജു (40) വാണ് മരിച്ചത്. ലൈജുവിൻ്റെ സുഹൃത്ത് കൊല്ലം സ്വദേശിഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.03.10.2026 ശനിയാഴ്ച‌ രാത്രി ഒൻപത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ഇവരെ പനീർശെൽവവും ശേഖരനും ചേർന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു 04.10.2026ന് മരണപ്പെട്ടു.

PULPALLY
News Image