ജില്ലയിലെ വികസനം,ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലയുടെ വികസനം, വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, മത്സര പരീക്ഷ തയ്യാറെടുപ്പുക്കള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ക്രിയാത്മകമായ ചര്‍ച്ചയാണ് വിദ്യാര്‍ഥികളും ജില്ലാ കളക്ടറും തമ്മില്‍ നടത്തിയത്. ജില്ലയിലെ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് ചെറുകിട സംരംഭത്തിലൂടെ അതിജീവനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ ലക്ഷ്യം കൈവരിക്കാന്‍ നിരന്തര പ്രയത്‌നം നടത്തണമെന്നും സാഹചര്യങ്ങളെ അനുകൂലമാക്കി മികച്ച നേട്ടം കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിരന്തര ശ്രമം നടത്തണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്