ജില്ലാ ഭരണ കൂടത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ നാളെ (ഒക്ടോബര്‍ 17) മണ്ണിടിച്ചില്‍ വിഷയത്തില്‍ മോക്ക് ഡ്രില്‍ നടത്തുന്നു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







