വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടി

ജില്ലയിലെ വികസനം,ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലയുടെ വികസനം, വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, മത്സര പരീക്ഷ തയ്യാറെടുപ്പുക്കള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ക്രിയാത്മകമായ ചര്‍ച്ചയാണ് വിദ്യാര്‍ഥികളും ജില്ലാ കളക്ടറും തമ്മില്‍ നടത്തിയത്. ജില്ലയിലെ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് ചെറുകിട സംരംഭത്തിലൂടെ അതിജീവനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ ലക്ഷ്യം കൈവരിക്കാന്‍ നിരന്തര പ്രയത്‌നം നടത്തണമെന്നും സാഹചര്യങ്ങളെ അനുകൂലമാക്കി മികച്ച നേട്ടം കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിരന്തര ശ്രമം നടത്തണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മുത്തങ്ങ: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ

അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി

ഇത്രയും കാലം കൂടെ താമസിച്ചു, ഒരുകുട്ടിയുമായി, ഇപ്പോൾ ബലാത്സം​ഗമെന്ന് ആരോപിക്കുന്നത് എങ്ങനെ ശരിയാകും’; യുവതിയോട് ചോദ്യവുമായി സുപ്രീം കോടതി

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാ​ഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.