കൽപ്പറ്റ :എം.കെ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ വയനാട് ജില്ലാ എസ്.പി .തപോഷ് ബസുമതാരി ഐപിഎസ് തെളിയിച്ചു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ് , എസ് . കെ. എം. ജെ സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ എം പി.,സെറ്മണി കമ്മിറ്റി കൺവീനർ ഉമേഷ് പി എന്നിവർ സന്നിഹിതരായി.
സ്കൗട്ട് ആൻ്റ് ഗൈഡ് എൻ.സി.സി. എൻ.എസ്.എസ് എന്നിവരോടൊപ്പം , എച്ച് ഐ എം സ്കൂൾ കൽപറ്റ , എൻഎസ്എസ് സ്കൂൾ കൽപറ്റ , ജിവിഎച്ച്എസ്എസ് കൽപ്പറ്റ, എന്നീ വിദ്യാലയങ്ങളിലെ കായികതാരങ്ങൾ ദീപശിഖ റാലിയിൽ അണിനിരന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ