മാനന്തവാടി: റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി കരിന്തിരിക്കടവ് -പെരുവക-മാനന്തവാടി റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതല്‍ 5.12.2020 വരെ പൂര്‍ണ്ണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി മാനന്തവാടി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഇതുവഴി പോകേണ്ട ചെറിയ വാഹനങ്ങള്‍ കുരിശിങ്കല്‍ ഭജനമഠത്തിന് സമീപമുള്ള റോഡ് വഴി പോകേണ്ടതാണ്.

ജൈവവൈവിധ്യ കോൺഗ്രസ്; അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം