ക്യാൻസര്‍ കോശങ്ങള്‍ ; ശരീരം നല്‍കുന്ന സൂചനകള്‍

മിക്ക കേസുകളിലും രോഗ നിർണയം വൈകുന്നതാണ് ക്യാൻസറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്തെ രോഗനിർണയം ക്യാൻസർ പ്രതിരോധത്തിന് പ്രധാനമാണ്. ശരീരം നല്‍കുന്ന ചില പൊതുവായ സൂചനകള്‍ അവഗണിക്കരുത്.

ക്ഷീണം

അകാരണമായ ക്ഷീണവും തളര്‍ച്ചയും പതിവാകുന്നത് സൂക്ഷിക്കണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ഒരു പക്ഷെ ക്യാന്‍സറിന്‍റെ സൂചനയാവാം.

ശരീരഭാരം

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും മറ്റൊരു മുന്നറിയിപ്പാണ്. ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

മുഴകള്‍

വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകള്‍ ക്യാൻസറിന് കാരണമാകാം. ചില മുഴകള്‍ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി ക്യാൻസറല്ലെന്ന് ഉറപ്പാക്കണം.

മലബന്ധം

ശീലങ്ങളിലെ മാറ്റങ്ങള്‍ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം എന്നിവ മറ്റൊരു മുന്നറിയിപ്പാണ്. ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്.

ചർമത്തിലെ മാറ്റങ്ങള്‍

ചർമ്മത്തില്‍ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം. വായില്‍ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കില്‍ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം.

ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, അല്ലെങ്കില്‍ തുടർച്ചയായ ദഹനക്കേട് തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങളും ചെറുതായി തള്ളിക്കളയരുത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.