തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ്ദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ചികിത്സക്കെത്തുന്ന രോഗികളില്‍ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദ്ദ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. ഇക്കാര്യം സ്ഥാപനമേധാവികള്‍ ഉറപ്പാക്കുകയും വേണം. രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി. രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്‌ഷൻ, പാല്‍പ്പേഷൻ, പെർക്കഷൻ, ഒസ്കള്‍ട്ടേഷൻ എന്നിവയാണ് ഇതില്‍ പ്രധാനം. ഏതെങ്കിലും ശരീരഭാഗത്തിന് കാഴ്ചയില്‍ സാധാരണയില്‍നിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും. കണ്ണിനും നഖങ്ങള്‍ക്കും മഞ്ഞനിറമുണ്ടോ, എവിടെയെങ്കിലും നീലനിറമുണ്ടോ, ടോണ്‍സില്‍ ഗ്രന്ഥിയുടെ സ്ഥിതിയെങ്ങനെ, ശരീരഭാഗത്തെവിടെയെങ്കിലും വീക്കമുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും. ശരീരോഷ്മാവ്, വീക്കം തുടങ്ങിയവയുണ്ടോയെന്ന് തൊട്ടറിയല്‍. കൈകളുപയോഗിച്ച് ശരീരഭാഗത്ത് മെല്ലെയോ ശക്തമായോ അമർത്തി പരിശോധിക്കും. ഉള്ളിലെ അവസ്ഥയറിയാൻ രോഗിയുടെ ശരീരത്തില്‍ തട്ടിനോക്കുകയാണിതില്‍ ചെയ്യുക. നെഞ്ച്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന. കൈവിരലുകളോ റിഫ്ലക്സ് ഹാമറോ ഉപയോഗിച്ചോ ഇത് ചെയ്യാം. സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് നടത്തുന്ന പരിശോധന. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കുടലിലെ ശബ്ദങ്ങള്‍ തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാൻ.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ