മുട്ടിൽ : വൈത്തിരി താലൂക്ക് എൻ എസ് .എസ് യൂണിയന്റെ നേതൃത്വത്തിൽ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ സമ്മേളനം പനങ്കണ്ടി മേഖലാ സമ്മേളനമാണ്. വൈത്തിരി താലൂക്കിലെ ഒൻപത് എൻ എസ് എസ് കരയോഗങ്ങളുടെ കൂട്ടായ്മയാണ് ഇത്. നായർ സമുദായ സേവനങ്ങൾക്കൊപ്പം സാമൂഹികവും സാംസ്കാരികവുമായ സമൂഹത്തിന്റെ ഉന്നമനം എന്നുള്ള കാഴ്ചപ്പാടാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.
പനങ്കണ്ടി മേഖലാ സമ്മേളനം നവംബർ 24ന് മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി അൻപത്തിയൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ടൗൺ കരയോഗം പ്രസിഡന്റ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റി ചെയർമാൻ എൻ ടി വിജയൻ നായർ, കൺവീനർ ജയേന്ദ്രകുമാർ, എൻ കെ രാമകൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് വാർഡ് മെമ്പർ ലീന സി നായർ, കെ വിശ്വനാഥൻ, എം പ്രദീപ്കുമാർ, പി ടി വേണു, നന്ദീഷ് എം.കെ, ഉഷ അനിൽ തുടങ്ങിയവർ സംസാരിച്ചു

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്