രക്തസമ്മര്‍ദ പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ്ദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ചികിത്സക്കെത്തുന്ന രോഗികളില്‍ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദ്ദ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. ഇക്കാര്യം സ്ഥാപനമേധാവികള്‍ ഉറപ്പാക്കുകയും വേണം. രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ വിലയിരുത്താനും ഇത് സഹായിക്കും. മുൻപ്‌ ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി. രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്‌ഷൻ, പാല്‍പ്പേഷൻ, പെർക്കഷൻ, ഒസ്കള്‍ട്ടേഷൻ എന്നിവയാണ് ഇതില്‍ പ്രധാനം. ഏതെങ്കിലും ശരീരഭാഗത്തിന് കാഴ്ചയില്‍ സാധാരണയില്‍നിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും. കണ്ണിനും നഖങ്ങള്‍ക്കും മഞ്ഞനിറമുണ്ടോ, എവിടെയെങ്കിലും നീലനിറമുണ്ടോ, ടോണ്‍സില്‍ ഗ്രന്ഥിയുടെ സ്ഥിതിയെങ്ങനെ, ശരീരഭാഗത്തെവിടെയെങ്കിലും വീക്കമുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും. ശരീരോഷ്മാവ്, വീക്കം തുടങ്ങിയവയുണ്ടോയെന്ന് തൊട്ടറിയല്‍. കൈകളുപയോഗിച്ച്‌ ശരീരഭാഗത്ത് മെല്ലെയോ ശക്തമായോ അമർത്തി പരിശോധിക്കും. ഉള്ളിലെ അവസ്ഥയറിയാൻ രോഗിയുടെ ശരീരത്തില്‍ തട്ടിനോക്കുകയാണിതില്‍ ചെയ്യുക. നെഞ്ച്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന. കൈവിരലുകളോ റിഫ്ലക്സ് ഹാമറോ ഉപയോഗിച്ചോ ഇത് ചെയ്യാം. സ്റ്റെതസ്കോപ്പ് ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കുടലിലെ ശബ്ദങ്ങള്‍ തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാൻ.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.