മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

തിരുവനന്തപുരം:
ഓരോ ദിവസം കഴിയുംതോറും പുതിയതരം തട്ടിപ്പുമായാണ് സ്‌കാമേര്‍സ് എത്തുന്നത്. ഒരു തട്ടിപ്പ് രീതിയെക്കുറിച്ച്‌ ആളുകള്‍ എല്ലാം അറിഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അവര്‍ പുതിയ തട്ടിപ്പുമായി എത്തും. ചില തട്ടിപ്പുകളില്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയായിരിക്കും തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഇലക്‌ട്രിസിറ്റി ഓഫീസില്‍ നിന്നാണെന്നോ മറ്റേതെങ്കിലും ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരിക്കും വിളിക്കുന്നത്. തുടര്‍ന്ന് നിങ്ങള്‍ പണം അടച്ചിട്ടില്ലെന്നും നിങ്ങളുടെ കണക്ഷന്‍ കട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. ചില കേസുകളില്‍ നിങ്ങള്‍ ഏതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് എന്ന് പറഞ്ഞായിരിക്കും ഭീഷണിപ്പെടുത്തുന്നത്. ഇതിനൊക്കെ പുറമേ പുതിയ തട്ടിപ്പിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.

ഇത് പ്രകാരം ഞങ്ങള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിന്നാണ് വിളിക്കുന്നത് എന്നാവും പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ കട്ട് ചെയ്യാന്‍ പോവുകയാണെന്ന് പറയും. കട്ട് ചെയ്യാതിരിക്കണമെങ്കില്‍ അവര്‍ പറയുന്നതുപോലെ ചെയ്യാന്‍ പറയും. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നിങ്ങള്‍ ചെയ്തു കഴിയുമ്പോഴേക്കും നിങ്ങള്‍ അവരുടെ തട്ടിപ്പിനിരയായിരിക്കും. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കോളുകളും നടത്താറില്ലെന്ന് ട്രായ് അറിയിച്ചു. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.