വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കണം

കൽപ്പറ്റ :വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്. കേരളത്തിലെ കൊടും വേനലില്‍ നിന്നും രക്ഷനേടാനായാണ് എല്ലാവരും വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കുന്നത്. എന്നാല്‍, കോടതിവിധിയുണ്ട് എന്ന ധൈര്യത്തില്‍ ഏത് സണ്‍ ഫിലിമും വാഹനങ്ങളിലെ ഗ്ലാസുകളില്‍ പതിപ്പിച്ചാല്‍ പിടിവീഴും. പിഴ ഒടുക്കേണ്ടിയും വരും. സംസ്ഥാനത്തെ വാഹനങ്ങളുടെ ഗ്ലാസുകളില്‍ പതിപ്പിക്കാവുന്ന കൂളിങ് ഫിലിമുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതുപാലിച്ച്‌ മാത്രമേ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാവൂ എന്ന് മോട്ടോർ വാഗന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു. വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള ചില്ലുകളില്‍ 70 ശതമാനം പ്രകാശം കടന്നുപോകുന്ന കൂളിങ് ഫിലിം വേണം ഒട്ടിക്കാൻ. വശങ്ങളില്‍ 50 ശതമാനം പ്രകാശം കടന്നുപോകുന്ന തരത്തില്‍ കൂളിങ് ഫിലിം ഒട്ടിക്കാം.

ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ ഉള്‍വശം കാണാത്തതരത്തില്‍ ഫിലിം ഒട്ടിച്ചാല്‍ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബിഎസ്ഐ, ഐഎസ്ഐ മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്‌കാൻ ചെയ്താല്‍ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം. മോട്ടോർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച്‌ കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നുമാണ് ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മോട്ടോർ വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച്‌ ബിഎസ്എസ് നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉള്‍പ്പെടെ മോട്ടോർ വാഹനവകുപ്പ് നല്‍കിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളില്‍ നിഷ്‌കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്‌ നാഗരാജു വ്യക്തമാക്കുന്നു. ഇവയുടെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരമായി നൂറെണ്ണം വാങ്ങി ആർടിഒ ഓഫീസുകളിലേക്കെത്തിക്കുമെന്നും നാഗരാജു പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.