മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർത്ഥാടകർ
സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ 2 കുട്ടികളടക്കം 25 പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല.
ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡി ന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാ രുണ്ടായിരുന്നതായാണ് വിവരം. തിരുനെല്ലി പോലീസ്, അഗ്നി രക്ഷാ സേന, നാട്ടുകാർ സംയുക്തമായി പരിശ്രമിച്ച് ബസ് ഒരു ഭാഗത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍