നാല് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില കൂടി. വെള്ളിയാഴ്ച സ്വർണവില കുറഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് ഇന്ന് വീണ്ടും വില കൂടിയത്. പവന് 120 രൂപ കൂടി 57,040 രൂപയാണ് ഇന്നത്തെ സ്വർണവില. ഡിസംബർ ആറിന് വില കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടുകയായിരുന്നു.
7130 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. സ്വർണവില ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദധർ നിരീക്ഷിക്കുന്നത്. ഈ വർഷം മാത്രം 29 ശതമാനം വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡിസംബർ അവസാനത്തോടെ സ്വർണവില ഗ്രാമിന് 7550 ആവുമെന്നാണ് വിലയിരുത്തൽ