തിരുവനന്തപുരം:
ഒരു കോടി 54 ലക്ഷം ജനങ്ങളെ മസ്റ്ററിംഗില്‍ പങ്കാളിയാക്കണമെന്നത് വളരെ ശ്രമകരമായ ഉദ്യമമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍. വളരെ നല്ലൊരു ശതമാനം പേർ ഇതിനകം മസ്റ്ററിങ്ങില്‍ പങ്കാളികളായെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 96,000 പേർ ഫേസ് ആപ്പിലൂടെ മസ്റ്ററിംഗില്‍ പങ്കാളികളായതായും സംസ്ഥാനത്ത് ഫേസ് ആപ്പ് ക്യാമ്പുകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സൗകര്യങ്ങള്‍ ജനങ്ങള്‍ പൂർണമായി പ്രയോജനപ്പെടുത്തണം. ഇപ്പോഴും വലിയൊരു വിഭാഗം ഇതിനോട് താല്പര്യം കാണിക്കുന്നില്ല. അത് മാറണമെന്നും ജനങ്ങള്‍ പൂർണമായും ഇതില്‍ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഈ വരുന്ന 15-ന് മുൻപ് എല്ലാവരും മസ്റ്ററിങ്ങില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 87% മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തിയുള്ള മസ്റ്ററിങ്ങിന് സംവിധാനം ഉണ്ടാകും. സബ്സിഡി സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റത്തിലും മന്ത്രി പ്രതികരിച്ചു. പത്ത് വർഷത്തിന് മുൻപുള്ള വിലയ്ക്കാണ് എട്ട് വർഷക്കാലമായി 13 സബ്സ്ടി സാധനങ്ങള്‍ നല്‍കിയത് ഇതുമൂലം വലിയ കടക്കണിയിലേക്ക് സപ്ലൈകോ പോയി. അത് മറികടക്കാനാണ് പുതിയ സംവിധാനം ഒരുക്കിയത്. പൊതുമേഖല സ്ഥാപനം തകർന്നു പോകാതിരിക്കാനാണ് സർക്കാർ ഈ സംവിധാനം ഒരുക്കിയത്. ഇപ്പോഴും മാർക്കറ്റിനേക്കാള്‍ 30% വിലക്കുറവിലാണ് സപ്ലൈകോ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,