ഡിജിറ്റല് തട്ടിപ്പുകള്ക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. നവംബർ 15 വരെ തട്ടിപ്പില് ഏർപ്പെട്ട 6.69 ലക്ഷം മൊബൈല് സിം കാർഡുകള് റദ്ദാക്കിയിട്ടുണ്ടെന്നും ഇതുവരെ ഡിജിറ്റല് തട്ടിപ്പുമായി ബന്ധപ്പെട്ട് 59000 വാട്സാപ്പ് അക്കൗണ്ടുകള് ബ്ലോക്ക് ചെയ്തെന്നും കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് കോളുകള് വരുമ്പോള് പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയില് ഡിജിറ്റല് രീതിയില് അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണല് സൈബർ ഹെല്പ് ലൈനില് വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്