ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; എങ്ങനെ അപേക്ഷിക്കാം.

രാജ്യത്തെ മുതിർന്ന പൗരൻമാർക്കും ദുർബല വിഭാഗങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന വാഗ്ദാനം ചെയ്യുന്ന സൗജന്യ ഹെല്‍ത്ത് ഇൻഷുറൻസ്. ഇത് ആയുഷ്മാൻ ഭാരതിന്റെ കീഴില്‍ വരുന്ന പദ്ധതിയാണ്. ഇതിലൂടെ പ്രതിവർഷം അഞ്ച് വർഷം വരെയാണ് ഇൻഷുറൻസ് കവറേജ് വരുന്നത്. ഈ സർക്കാർ പദ്ധതിയില്‍ ഇനിയും അപേക്ഷിച്ചില്ലേ..?

70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീമില്‍ അപേക്ഷിക്കാൻ സാധിക്കുന്നത്. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ വയോജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ 100% ഉറപ്പാക്കാം. രാജ്യത്തെ എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. വെറുമൊരു ആരോഗ്യ ഇൻഷുറൻസ് എന്നതിനപ്പുറം ഈ സ്കീമിലൂടെ ആശുപത്രി സേവനം, മരുന്ന്, ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള പരിചരണം തുടങ്ങി എല്ലാം ഉള്‍പ്പെടുന്നു. ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിലെ ഇൻഷുറൻസ് സേവനം ലഭിക്കുന്നതിനായി ആദ്യം അപേക്ഷിക്കണം. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം….

ആദ്യം ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം

മുതിർന്ന പൗരന്മാർക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ആയുഷ്മാൻ ഭാരത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. ശേഷം ‘ഗുണഭോക്താവായി ലോഗിൻ ചെയ്യുക’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. അതിനായി താഴെ നല്‍കിയ ‘ക്യാപ്‌ച’യും മൊബൈല്‍ നമ്പറും നല്‍കുക. ടൈപ്പ് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപി ഇവിടെ നല്‍കുക. ലോഗിൻ ചെയ്‌ത ശേഷം, മുതിർന്ന പൗരന്മാരുടെ അപേക്ഷ പൂർത്തിയാക്കുന്നതിനായി ഹോം സ്‌ക്രീനിൻ്റെ താഴേയ്ക്ക് നീങ്ങുക. ഇനി നിങ്ങളുടെ ആധാർ നമ്പർ പരിശോധിക്കണം. അതായത് നിങ്ങളുടെ ആധാർ നമ്പർ നല്‍കിയ ശേഷം മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയക്കുക, അതിലൂടെ നിങ്ങളുടെ ആധാർ പരിശോധിച്ച്‌ ഉറപ്പിക്കാം. ശേഷം താമസിക്കുന്ന സംസ്ഥാനം ടൈപ്പ് ചെയ്യുക. തുടർന്ന് ‘ക്യാപ്‌ച’ നല്‍കിയ ശേഷം സെർച്ച്‌ ഓപ്ഷൻ ആക്ടിവേറ്റാവും. അതായത് നിങ്ങള്‍ ഇതിനകം ഈ സ്കീമില്‍ രജിസ്ട്രർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണിത്. ഇതുവരെയും രജിസ്ട്രർ ചെയ്തില്ലെങ്കില്‍ മുതിർന്ന പൗരൻമാർ പുതിയ എൻറോള്‍മെൻ്റിന് അപേക്ഷിക്കേണ്ടതുണ്ട്. വീണ്ടും ഒരു ഒടിപി വെരിഫിക്കേഷൻ ചെയ്യും. അതിനുശേഷം അവരുടെ ലൈവ് ഫോട്ടോ എടുത്ത് പരിശോധിക്കും.

വിശദാംശങ്ങള്‍ നല്‍കുക*

അപേക്ഷ പൂർത്തിയാവാൻ നിങ്ങളുടെ മറ്റു വിവരങ്ങളും സമർപ്പിക്കണം. ഒടിപി പരിശോധനയ്‌ക്കായി മൊബൈല്‍ നമ്പർ, നഗരം, സംസ്ഥാനം, മേല്‍വിലാസം, വാർഡ് വിവരങ്ങള്‍, പിൻ കോഡ് തുടങ്ങിയവ നല്‍കുക.

അപേക്ഷ സമർപ്പിക്കുക

എല്ലാ വിവരങ്ങളും നല്‍കിയ ശേഷം ഉപയോക്താവിന് ഈ അപേക്ഷ അപ്രൂവ് ചെയ്യുന്നതിനായി സബ്മിറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്രൂവല്‍ ലഭിച്ചാല്‍ ഗുണഭോക്താവിന് ആയുഷ്മാൻ കാർഡ് ലഭിക്കും. തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങളും ഉറപ്പാക്കാം. നിലവില്‍ 71.81 കോടി ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്‌എ) കാർഡുകള്‍ ജനറേറ്റ് ചെയ്‌തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഒപ്പം 46.53 കോടി ഹെല്‍ത്ത് റെക്കോർഡുകളും എബിഎച്ച്‌എ-യുമായി ബന്ധപ്പെടുത്തിയിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്‌ ഇതുവരെ വിതരണം ചെയ്ത ആയുഷ്മാൻ കാർഡുകളുടെ 49 ശതമാനവും മൊത്തം ആശുപത്രി പ്രവേശനത്തിൻ്റെ 50 ശതമാനവും സ്ത്രീകളാണെന്ന് കണ്ടെത്തി.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.