യുവാക്കളിൽ ഹൃദയാഘാതവും ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള
മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്.ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്.ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ പരിശോധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഷുഗറും പ്രമേഹവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുമ്ബോള്‍ ഇടയ്ക്കിടെയുള്ള ചെക്കപ്പ് നിര്‍ബന്ധമാവുകയാണ്.പെട്ടെന്നുള്ള ഹൃദയസ്തംഭനം വരാനുള്ള സാധ്യതകള്‍ എപ്പോഴും മുന്‍കൂട്ടി കാണണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഹൃദയം നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത്.

40 വയസ്സിനു മുകളിലുള്ളവരില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണം 80 ശതമാനവും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മൂലമാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി). ഹൃദയ ധമനികളിലെ ചെറിയ തടസങ്ങള്‍ പോലും ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമാകും. കഠിനമായ വ്യായാമം ചെയ്യുമ്ബോള്‍ രക്തപ്രവാഹം കൂടും. ധമനികള്‍ക്ക് ക്ഷതമുണ്ടായാല്‍ അവയവങ്ങളിലേക്ക് രക്തമെത്തിക്കുന്നതിന് ഹൃദയത്തിന് ഇരട്ടി അധ്വാനം വരും. ഇതും അപകടകാരമാണ്.

ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (HCM) എന്നത് ഹൃദയപേശികളെ കട്ടിയാക്കുകയും വലുതാക്കുകയും ചെയ്യുന്ന ഒരു ജനിതക അവസ്ഥയാണ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും. നിർജ്ജലീകരണം രക്തത്തെ കട്ടിയാക്കും. അപ്പോഴും , രക്തം പമ്ബ് ചെയ്യാൻ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാക്കുന്നതാണ്.

പെട്ടെന്നുള്ള ഹൃദയസ്തംഭനം വന്നാല്‍ രോഗിക്ക് കാർഡിയോ-പള്‍മണറി റെസസിറ്റേഷൻ (സിപിആർ) നല്‍കണം, ഇന്ത്യയില്‍ ഒരു ശതമാനം പേർക്ക് മാത്രമേ സിപിആർ നല്‍കാന്‍ അറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളിലുള്ള പരിശീലനം വര്‍ധിപ്പിക്കണം, അവബോധം കൂട്ടണം എന്നൊക്കെയുള്ള നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.