പനമരം:രാജ്യത്തെ തിരഞ്ഞടുക്കപെട്ട 500 ബ്ലോക്കുകളിലായി നീതി അയോഗ് പ്രഖ്യാപിച്ച ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായ 2024 സെപ്റ്റംബറിലെ ക്വാട്ടർലി സൗത്ത് സോണിൽ രണ്ടാം റാങ്കും, ദേശിയ തലത്തിൽ പതിനാറാം റാങ്കും പനമരം ബ്ലോക്കിന് ലഭിച്ചു. 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം. ഇന്ത്യയിലെ 500 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ഒമ്പത് ബ്ലോക്കുകളിലാണ് ഈ പദ്ധതി ഉള്ളത്.
ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 40 സൂചകങ്ങളിലെ വളർച്ചയാണ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത്.
പ്രോഗ്രാമിന്റെ ആദ്യം മുതൽ തന്നെ മുൻനിര പരിപാടിയായ സമ്പൂർണത അഭിയാനിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ ബ്ലോക്കിന് സാധിച്ചിട്ടുണ്ട്.
പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളും വിവിധ ഡിപ്പാർട്മെന്റും, പനമരം ബ്ലോക്ക് പഞ്ചായത്ത്, ആസ്പിരേഷണൽ ബ്ലോക്ക് ടീമിന്റെയും പങ്കാളിത്തത്തോടെ കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് പനമരം ബ്ലോക്ക് പഞ്ചായത്തിനെ ഈ അംഗീകാരത്തിന് അർഹരാക്കിയത്. ഇതിന്റെ പ്രോത്സാഹനാർത്ഥം ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നീതി ആയോഗിൽ നിന്നും റിവാർഡ് തുകയായി ഒന്നരകോടി രൂപ പനമരം ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാകും .ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആസ്പിരേഷണൽ പനമരം ബ്ലോക്ക് പഞ്ചായത്ത് ടീമിനെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ , വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി , സെക്രട്ടറി ഷീബ കെ എന്നിവർ അഭിനന്ദിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്