സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി സര്‍ഗ്ഗോത്സവം

മാനന്തവാടി:
സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി സംസ്ഥാന സരഗോത്സവം. സാഹിത്യകാരന്‍ എം.ടി.യുടെ മരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം നടത്തിയതോടെ ഉദ്ഘാടനം ചടങ്ങ് ഒഴിവാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തോടെ സമാപന സമ്മേളനവും ഒഴിവാക്കി. ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയത് പൊലിമ കുറച്ചു എന്നതൊഴിച്ചാല്‍ സര്‍ഗോത്സവം അത്യന്തം ആവേശകരമായിത്തന്നെയാണ് നടന്നു വരുന്നതെന്ന് കണ്‍വീനര്‍ ജി. പ്രമോദ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 25 നാണ് മേളയുടെ ആദ്യ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നത്. സര്‍ഗോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി 16 ഉപകമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി 501 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വയനാടിന്റെ മന്ത്രി കൂടിയായ ഒ.ആര്‍. കേളുവാണ് മുഖ്യ രക്ഷാധികാരി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രിയും വയനാട് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദുമാണ് ജനറല്‍ കണ്‍വീനര്‍മാര്‍.
എല്ലാ കമ്മിറ്റികളും ഇടവേളകളില്‍ ഓണ്‍ലൈനായും അല്ലാതെയും യോഗങ്ങള്‍ ചേര്‍ന്ന് അതത് സമയങ്ങളില്‍ തീരുമാനങ്ങളെടുത്തു.
കുട്ടികള്‍ക്ക് പരമാവധി പങ്കാളിത്തം ലഭിക്കുമെന്നാണ് സര്‍ഗ്ഗോത്സവത്തിന്റെ മുഖ്യഗുണമായി കാണുന്നത്. 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും 118 ആദിവാസി ഹോസ്റ്റലുകളിലേയും കുട്ടികള്‍ക്ക് മേളയുടെ പ്രയോജനം ലഭിക്കും. പൊതു മത്സര വേദികളില്‍ പലപ്പോഴും മത്സരിക്കാന്‍ കഴിയാതെ വരുന്ന ഇവര്‍ക്ക് ഇതൊരു മികച്ച വേദിയും അവസരവുമാണ് നല്‍കുന്നത്. അന്യംനിന്നു പോകുന്ന തനത് കലാരൂപങ്ങളെ തനിമയോടെ നിലനിര്‍ത്താനും പുതിയ തലമുറകളിലേക്കും പകര്‍ന്ന് നല്‍കാനും ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായിക്കുമെന്ന് കണ്‍വീനര്‍ ജി. പ്രമോദ് വിശദീകരിച്ചു

സുരക്ഷയൊരുക്കി പോലീസും വളണ്ടിയര്‍മാരും

സര്‍ഗോത്സവം 24 നടക്കുന്ന മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുരക്ഷയൊരുക്കി പോലീസും വളണ്ടിയര്‍മാരും. ഡി.വൈ.എസ്.പി. യുടെ മേല്‍നോട്ടത്തില്‍ അഞ്ച് വേദികളിലായി 50ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, എസ്.ഐമാര്‍, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥര്‍, സിവില്‍ പോലീസ് എന്നിവര്‍ക്ക് പുറമെ 78 വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ട്. മേള നടത്തിപ്പുമായി ബന്ധപെട്ട് നിലവില്‍ പരാതികള്‍ കമ്മിറ്റി മുന്‍പാകെ വന്നിട്ടില്ലെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീകല പറഞ്ഞു.

നാടോടി നൃത്തത്തില്‍ നിഴലിച്ചു വയനാട് ദുരന്തം

വയനാടന്‍ ദുരന്ത ഭൂമികയായ പുത്തുമലയുടെ സങ്കടങ്ങള്‍ നാടോടി നൃത്തത്തിലൂടെ കൃഷ്ണജ അരങ്ങിലെത്തിച്ചപ്പോള്‍ സദസ് ദുഃഖസാന്ദ്രമായി. ചടുല താളവും ഭാവവും ഒത്തിണങ്ങി സ്‌റ്റേജില്‍ ആടി തകര്‍ത്ത് തിരുവനന്തപുരം കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൃഷ്ണജ സതീഷ് കുമാര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ കലോത്സവങ്ങളിലെ നൃത്തം മത്സരങ്ങളിലും കഥാരചന, പ്രവൃത്തി പരിചയമേളകളിലും മുന്‍വര്‍ഷങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. നാടോടി നൃത്തത്തില്‍ 26 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മിക്കവരും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രമേയങ്ങളാണ് നൃത്താവിഷ്‌കാരത്തിന് സ്വീകരിച്ചത്.

ഡബിള്‍ ഹാപ്പിയായി അമൃത

എട്ടാമത് സര്‍ഗോത്സവ വേദിയിലേക്ക് മടിച്ചു മടിച്ചു മത്സരിക്കാനെത്തിയ കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമൃത ചന്ദ്രന്‍ ജൂനിയര്‍ വിഭാഗം ഉപന്യാസം, മലയാളം പ്രസംഗ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവധിക്ക് വീട്ടില്‍ പോകാന്‍ കഴിയില്ലെന്ന് ഓര്‍ത്തു മത്സരത്തില്‍ പങ്കെടുക്കാന്‍ മടി കാണിച്ച അമൃതക്ക് അവധി നീട്ടി നല്‍കാമെന്ന ഉറപ്പിലാണ് അധ്യാപകര്‍ സര്‍ഗോത്സവത്തില്‍ എത്തിച്ചത്. മത്സരഫലം വന്നപ്പോള്‍ ഡബിള്‍ ഹാപ്പിയാണ് അമൃത.

മത്സരഫലം ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍

സീനിയര്‍ വിഭാഗം

ഉപന്യാസം ഇംഗ്ലീഷ്

ബി.ജെ മാളവിക (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), കെ.എം ആദിത്യ ( മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), പവന്‍രാജ് (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്)

മലയാളം കവിതാരചന

അമൃത രാജന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി ), കെ ദേവനന്ദ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), എം രാധ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ അട്ടപ്പാടി)

വാട്ടര്‍ കളര്‍

പിജെ നന്ദു (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്), കെപി അനുശ്രീ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), തീര്‍ഥ എസ് ബൈജു (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം)

പെന്‍സില്‍ ഡ്രോയിങ്

ടി.ആര്‍ ജ്യോതിക (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ), ടി. എസ് ശ്യാമകൃഷ്ണ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി), പി.ജെ നന്ദു (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്)

കവിതപാരായണം മലയാളം

കെ.എസ് അനഘമോള്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), ഗൗരി പ്രശാന്ത് (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എന്‍ എസ് സീത ലക്ഷ്മി (ഐടിഡിപി ഓഫീസ്, കാഞ്ഞിരപ്പളി, കോട്ടയം)

മോണോ ആക്ട്

പി.സി ആര്യ ചന്ദ്രന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), അമ്പിളി അശോക് കുമാര്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), വി.എസ് അഞ്ജന (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം) രണ്ടാം സ്ഥാനം രണ്ട് പേര്‍ പി. അര്‍ച്ചന (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), യു.എ ആര്‍ദ്ര ദേവ് (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം) മൂന്നാം സ്ഥാനം രണ്ട് പേര്‍.

മലയാള പ്രസംഗം

എസ്.എം ഹൃദ്യ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ് ആദിത്യ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), എ.എന്‍ അദിന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), എം.എല്‍ മഹേശ്വരി (ജി. കാര്‍ത്തികേയന്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചാല്‍ തിരുവനന്തപുരം) മൂന്നാം സ്ഥാനം രണ്ട് പേര്‍.

നാടോടി നൃത്തം, പെണ്‍കുട്ടികള്‍

കൃഷ്ണജ സതീഷ് കുമാര്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), അഖില പ്രകാശ് (ഐടിഡിപി ഓഫീസ്, കണ്ണൂര്‍), കെ അക്ഷര (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), തുളസി രവീന്ദ്രന്‍ (ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ തിരുവനന്തപുരം) രണ്ടാം സ്ഥാനം മൂന്ന് പേര്‍, എം.സി നന്ദന (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി), ശിവാനി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), എസ് വൈഷ്ണവി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി) മൂന്നാം സ്ഥാനം മൂന്ന് പേര്‍.

പരമ്പരാഗത ഗാനം

നവീന്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), കെ.ആര്‍ അഞ്ജു (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), ടിവി. ശിവപ്രസാദ് (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്)

ജൂനിയര്‍ വിഭാഗം

അമൃത ചന്ദ്രന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), ദൃശ്യ ദീപു (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), പി.എസ് ജിഷ്ണ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂക്കോട്, വയനാട്)

ഉപന്യാസം ഇംഗ്ലീഷ്

എസ്. അശ്വന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ് തീര്‍ഥ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്), എസ്.പി അഭ്യുദയ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്)

കഥാരചന മലയാളം

എസ്.പി അഭ്യുദയ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), എസ്.ആര്‍ അഭിരാമി (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എ അര്‍ച്ചന (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്)

കവിതാരചന മലയാളം

ആര്‍. ധരണ്യ (ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മലമ്പുഴ), എം.യു ആദിലക്ഷ്മി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), ആര്‍.എ ആര്‍ദ്ര (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം)

വാട്ടര്‍കളര്‍

കെ.ജി അമല്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), എ. അനാമിക (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), ആദര്‍ശ് ചന്ദ്രരാജ് (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി)

പെന്‍സില്‍ ഡ്രോയിങ്

അഭിനവ് അനില്‍ (ഡോ. അംബേദ്കര്‍ വിദ്യാനികേതിന്‍ എംആര്‍എസ്, ഞാറനീലി, തിരുവനന്തപുരം), കെ.ജി അമല്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), സി.പി അജിന്‍ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്)

കവിതാ പാരായണം
ദയ ദീപു (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, കാഞ്ഞിരപള്ളി, കോട്ടയം), രഞ്ജിനി (ആര്‍ജിഎംആര്‍എച്ച്എസ്എസ്), എസ്. ഉമ കൃഷ്ണ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല, തിരുവനന്തപുരം)

മോണോ ആക്ട്

്അതില ലക്ഷ്മണന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കണിയാമ്പറ്റ, വയനാട്), ആര്‍.വി ശ്രേയ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), വി. വിപഞ്ജിക രഞ്ജിത് (ഡോ. അംബേദ്കര്‍ വിദ്യാനികേതിന്‍, ഞാറനീലി, തിരുവനന്തപുരം) രണ്ടാം സ്ഥാനം രണ്ട് പേര്‍ ലിയ ടി ഷൈന്‍ ( മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടി), മനില മനോജ് (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), മൂന്നാം സ്ഥാനം രണ്ട് പേര്‍.

മലയാള പ്രസംഗം

അമൃത ചന്ദ്രന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എസ്. അഗ്നേഷ് (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), ടി അനുപമ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), എസ്. ശ്രീന്യ മോള്‍ (സാവിത്രിബായ് ഫുലെ മെമോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്) മൂന്നാം സ്ഥാനം രണ്ട് പേര്‍.

ലളിതഗാനം ആണ്‍കുട്ടികള്‍

പി.ജെ ഹിരോഷ് (സാവിത്രിബായ് ഫുലെ മെമോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്), ആഭയ് കൃഷ്ണ (ഐടിഡിപി ഓഫീസ് കണ്ണൂര്‍), മൃദുല്‍ കൃഷ്ണ (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.