കുപ്പാടിത്തറയിലെ ആയിഷ റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് കരുതലും കൈത്താങ്ങും അദാലത്തില്‍ ഓണ്‍ലൈനായി പാരതി നല്‍കിയത്. ഭര്‍ത്താവിന്റെ അസുഖം കാരണം ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തുക തന്നെ വേണമായിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്ന കുടുംബത്തിന് മുന്‍ഗണന റേഷന്‍ കാര്‍ഡ് കിട്ടുന്നത് വലിയ ഉപകരാമാകും. അദാലത്തില്‍ ഈ വിഷയവും പരിഗണിക്കുന്നുണ്ടെന്നറിഞ്ഞ് അപേക്ഷയും നല്‍കി. അപേക്ഷ പരിഗണിച്ച അധികൃതര്‍ രേഖകളെല്ലാം പരിശോധിച്ച് മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. അദാലത്ത് വേദിയിലെത്തിയ ആയിഷയുടെ പേര് റേഷന്‍ കാര്‍ഡ് അനുവദിച്ചവരുടെ പട്ടികയില്‍ ആദ്യം വിളിച്ചതോടെ അമ്പരപ്പ്. വേദിയിലെത്തി മന്ത്രി എ.കെ.ശശീന്ദ്രനില്‍ നിന്നും റേഷന്‍ കാര്‍ഡ് കൈപ്പറ്റിയപ്പോള്‍ അതിലേറെ സന്തോഷം. റാട്ടക്കൊല്ലി കല്ലുമലയിലെ ശാന്ത, മോളി, ജയലക്ഷ്മി തുടങ്ങി ആറോളം പേര്‍ക്കാണ് കരുതലും കൈത്താങ്ങും വൈത്തിരി താലൂക്ക് തല അദാലത്തില്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചത്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്