സംസ്ഥാന വ്യാപകമായി മന്ത്രിമാരുടെ നേത്വത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് സാധാരണ ജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമാണെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്.കേളു പറഞ്ഞു. കല്‍പ്പറ്റ സെന്റ് ജോസഫ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈത്തിരി താലുക്ക് തല അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കാര്യങ്ങളായിരിക്കാം. ഈ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടി പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിട്ടുമുണ്ടാകാം. ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയുമ്പോള്‍ അവരുടെ വലിയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നത്. ഒട്ടേറെ ചെറുതും വലുതുമായ പരാതികള്‍ കരുതലും കൈത്താങ്ങും അദാലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ട്. എല്ലായിടങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് അദാലത്തിന് ലഭിക്കുന്നത്. വിവിധ വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം അദാലത്തില്‍ സന്നിഹിതരാണ്. ഇതുകൊണ്ട് തന്നെ നീതിപൂര്വ്വമായുള്ളതില് തത്സമയം തന്നെ പരിഹാരം കാണാന്‍ കഴിയുന്നുണ്ട്. നൂറ് കണക്കിന് പരാതികളാണ് അദാലത്തില്‍ തീര്‍പ്പാവുന്നത്. ഇവയില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്നതും അല്ലാത്തതുമെല്ലാമുണ്ട്. അദാലത്ത് വേദിയില്‍ പുതിയതായി ലഭിക്കുന്ന പരാതികളും അതേ ഗൗരവത്തില്‍ ഏറ്റവും വേഗം പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ഒ.ആര്.കേളു പറഞ്ഞു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്