മാനന്തവാടി : ഗവ. ജി.യു.പി സ്ക്കൂള്‍ 91- 97 ബാച്ച് വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ”തിരികെ” എന്ന പേരില്‍ സംഘടിപ്പിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമുളള കൂടിച്ചേരലിന് അക്കാലത്തെ അധ്യാപകരും സന്നിഹിതരായിരുന്നു. അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടനം ബേബി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പതിനൊന്നോളം അധ്യാപകരും നാല്‍പ്പതിലേറെ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. സ്ക്കൂളിന് ബാച്ചിന്റെ വകയായി ശുചീകരണ യന്ത്രം സമ്മാനിക്കുകയും ചെയ്തു

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക