തിരുവനന്തപുരം:
വൈദ്യുതി സര്‍ചാര്‍ജ് ജനുവരിയിലും തുടരും. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ്. പത്ത് പൈസയ്ക്ക് പുറമേ നിലവിലുള്ള 9 പൈസ സര്‍ചാര്‍ജ് 17 പൈസയാക്കണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല. കെഎസ്‌ഇബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താൽകാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്