പുതിയ തട്ടിപ്പ് ; ആശംസാ കാര്‍ഡുകള്‍ തുറക്കരുത്

തിരുവനന്തപുരം :
പുതുവത്സാരാഘോഷം മുതലെടുക്കാന്‍ സൈബർ ക്രിമിനലുകള്‍ പുതിയ രീതികളുമായി രംഗത്ത്. പുതുവത്സരാശംസകള്‍ നേർന്ന് കൊണ്ട് വാട്ട്സാപ്പില്‍ ലഭിക്കുന്ന ഒരു ഇ-കാർഡ് ആകാം നിങ്ങളുടെ ബാങ്ക് ബാലന്‍സ് കാലിയാക്കുകയെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പ്രലോഭനകരമായ ഓഫറുകള്‍ മുന്നോട്ട് വെയ്ക്കുന്ന സമ്മാന പദ്ധതികളുള്ള ഓട്ടോമേറ്റഡ് കോള്‍ ലഭിക്കുകയാണെങ്കിലും ഇതേ തട്ടിപ്പിന് നിങ്ങള്‍ ഇരയാക്കപ്പെടും. നിഷ്ക്കളങ്കമെന്ന് തോന്നുന്ന ഇത്തരം പുതുവത്സരാശംസാ സന്ദേശങ്ങളില്‍ പ്രലോഭിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതോ, ആരെങ്കിലും നിഷ്ക്കളങ്കമായി ഫോര്‍വേർഡ് ചെയ്യുന്നതതോ ആയ ഇത്തരം ആശംസാ കാര്‍ഡുകള്‍ എപികെ ഫയലുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഫയലുകള്‍ തുറക്കുന്നതോടെ എപികെ ഫയലുകള്‍ നിങ്ങളുടെ മൊബൈലുകളില്‍ ഡൗണ്‍ലോഡ് ആകുകയും മൊബൈലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അധനികൃത ആപ്ലിക്കേഷനുകള്‍ മൊബൈലുകളില്‍ പ്രവേശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതോടെ ഹക്കർമാര്‍ സജീവമാകുകയും മൊബൈലില്‍ നിന്ന് കോണ്‍ടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗാലറികള്‍, ബാങ്കിംഗ് വിശദാംശങ്ങള്‍ അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു. ഇതോടെ ഒടിപികള്‍, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിശദാംശങ്ങള്‍, ബാങ്കിംഗ് ക്രെഡൻഷ്യലുകള്‍ തുടങ്ങിയ നിർണായക ഡാറ്റകളെല്ലാം നിങ്ങള്‍ അറിയാതെ തന്നെ മോഷ്ടിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം വിശ്വസിക്കാവുന്ന ഒരാളില്‍ നിന്നാണെങ്കില്‍, അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം സന്ദേശങ്ങള്‍ കൂടുതലായും വാട്സാപ്പുകളിലൂടെയാണ് എത്തുന്നതെന്നും ഇത്തരത്തില്‍ എന്തെങ്കിലും രീതിയില്‍ തട്ടിപ്പിന് ഇരയായാല്‍ ഉടൻ തന്നെ *1930* എന്ന ടോള്‍ ഫ്രീ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയോ ചെയ്യുക.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി

എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു∙ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു.

സർക്കാർ വഞ്ചനക്ക് തിരിച്ചടി ഉറപ്പ്; എൻ.ജി. അസോസിയേഷൻ

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും 12-ാംശമ്പള പരിഷ്കരണം അട്ടിമറിക്കുകയും ചെയ്ത ഇടത് സർക്കാരിനോട് ജീവനക്കാർ ജനാധിപത്യ രീതിയിൽ പകരം വീട്ടുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വിഷ്ണുദാസ്. എൻ.ജി.ഒ അസോസിയേഷൻ

പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു

പുൽപള്ളി : പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു. രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നതിന്റെ അപകടാവസ്ഥയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകി. പുൽപള്ളി ഹെൽത്ത്‌

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.