കൽപ്പറ്റ : വയനാടിന് പുത്തനുണർവ് സമ്മാനിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയും ഡി റ്റി പി സി വയനാടും ചേർന്ന് സംഘടിപ്പിക്കുന്ന ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന വയനാട് ഫെസ്റ്റ് വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് സംഷാദ് ബത്തേരി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സന്തോഷ് എക്സൽ,മുനീർ നെടുങ്കരണ, റോബി ചാക്കോ, റെജിലാസ് കാവുംമന്ദം,യൂനുസ് പനമരം, ഫൈസൽ മീനങ്ങാടി, സലാം മേപ്പാടി, അൻവർ നോവ എന്നിവർ സംസാരിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







