മാനന്തവാടി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് മെഡിക്കൽ കോളേജിൽ സിടി സ്കാൻ, കുട്ടികളുടെ വാർഡിലെ തീവ്രപരിചരണ വിഭാഗം എന്നിവ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു. സിടി സ്കാൻ പ്രവർത്തിക്കാത്തതുമൂലം സ്വകാര്യ ആശുപത്രികളിലും, സ്വകാര്യ മെഡിക്കൽ ലാബുകളിലും സിടി സ്കാൻ ചെയ്യേണ്ടി വരുമ്പോൾ ഇരട്ടി തുകയാണ് ഇവർ ഈടാക്കുന്നത്. ഇത് സാധാരണക്കാരായ രോഗികളെ വളരെയധികം ദുരിതത്തിൽ ആക്കിയിട്ടുണ്ട്. കുട്ടികളുടെ വാർഡിൽ ഐസിയു പ്രവർത്തിക്കാത്തതുമൂലം കുട്ടികളെ കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ഉപരോധസമരം സംഘടിപ്പിച്ചത്. രണ്ടു യൂണിറ്റുകളും ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ബിജെപി ജില്ലാ സെക്രട്ടറി സി. അഖിൽ പ്രേം, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കട്ടക്കളം, ശ്രീജിത്ത് കണിയാരം, ശ്രീജിത്ത് കെ.എസ്, വിജേഷ് മാനന്തവാടി, അരുൺ രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ