ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസു സംയുക്തമായി ജനുവരി 11 ന് മാനന്തവാടി ന്യൂമാന്‍സ് കോളെജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ 700 ലധികം തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/9m trqdnxfvNFKJYr രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04936 202534, 04935 246222.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.