താമരശ്ശേരി :വയനാട് ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ
9:30തോടെയായിരുന്നു അപകടം.
ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്.
ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂർണമായും തകർന്നു.

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു കുട്ടികളുടെ