പിണങ്ങോട്: തുടർച്ചയായി മൂന്ന് വർഷമായി ഉറുദു ഗസലിലും മാപ്പിളപ്പാട്ടിലും രണ്ട് വർഷമായി ഒപ്പനയിലും എ ഗ്രേഡ് നേടി വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെമിൻ സിഷ. സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ സലാമിന്റെയും തരിയോട് ജിഎച്ച്എസ്എസിലെ അധ്യാപിക മറിയം മഹമൂദിന്റെയും മകളാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനി. ഗസലിൽ നഫ് ല സാജിദിന്റെയും മാപ്പിളപ്പാട്ടിൽ ബാപ്പു കൂട്ടിലിന്റെയും ഒപ്പനയിൽ നാസർ പറശ്ശിനിയുടെയും കീഴിലാണ് പഠിക്കുന്നത്. സഹോദരി ഡോ റഷാ അഞ്ചല 2015 ലെ സംസ്ഥാന കലോത്സവത്തിലെ മാപ്പിളപ്പാട്ട്, ഗസൽ ജേതാവ് ആയിരുന്നു.
നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി
മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു