മൂന്നിലൊന്നു വിലയിൽ 75 ഇഞ്ച് ടിവി; ഐഫോൺ 16നും, സാംസങ് ഗ്യാലക്സി എസ് 24നും വൻ വിലക്കുറവ്: ലുലുവിന്റെ സ്വപ്ന തുല്യമായ ഓഫർ വില വിവരപ്പട്ടിക

വന്‍ വില കിഴിവുകളുമായി ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ഇന്നു മുതല്‍ 12-ാം തിയതി വരെയാണ് ഓഫർ.ആദ്യ ദിവസം മുതല്‍ തന്നെ വലിയ തിരക്കാണ് ലുലു സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലെല്ലാം 50 ശതമാനം ഓഫറുണ്ട്.

ഇതിന് പുറമെ ബെംഗളൂരുവിലും ഓഫർ ലഭ്യമാണ്.അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്‌ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ കസ്റ്റമേഴ്സിന് സാധിക്കും.

ലുലു കണക്ടില്‍ എന്തെല്ലാമുണ്ട്

ഇലക്‌ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും.

ലുലു ഓഫറിന്റെ ഭാഗമായി 799000 രൂപ വിലവരുന്ന ഐഫോണ്‍ 16 (128 ജിബി) 62900 രൂപയ്ക്ക് സ്വന്തമാക്കാം. എസ് ബി ഐ , ഐ സി ഐ സി ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ക്യാഷ് ബാങ്ക് ഓഫർ ലഭിക്കും. 2829 രൂപ മാസതവണ വ്യവസ്ഥയിലും ഐഫോണ്‍ 16 സ്വന്തമാക്കാന്‍ അവസരമുണ്ട്.

സാംസങ് എസ് 24 (256 ജിബി) ന് ലുലു ഓഫർ സെയിലിലെ നിരക്ക് 60999 രൂപയാണ്. യഥാർത്ഥ വില 79999 രൂപ. ഫെഡറല്‍ ബാങ്ക് കാർഡ് വഴി നടത്തുന്ന പേയ്മെന്റിന് 5 ശതമാനം ക്യാഷ് ബാക്കിന് പുറമെ മാസം 5083 രൂപയുടെ തവണ വ്യവസ്ഥയില്‍ ഫോണ്‍ വാങ്ങിക്കാനുള്ള അവസരവും ലുലു നല്‍കുന്നു. ഇതിന് പുറമെ സാംസങ് എസ്21എഫ്‌ഇ – 25999, റിയല്‍മി 12 – 12599, എംഐ 13 – 12999 എന്നിങ്ങനെയാണ് ഫോണുകളിലെ മറ്റ് പ്രധാന ഓഫർ. വിവി വൈ200ഇ മോഡലിന് എം ആർ പിയില്‍ നിന്നും 40 ശതമാനത്തിന്റേയും ഓഫറുണ്ട്.

ടിവികളുടെ ഓഫറിലേക്ക് വരികയാണെങ്കില്‍ ടി സി എല്‍ 75 ഇഞ്ച് 4 കെ ഗൂഗിള്‍ ടിവി 75 ശതമാനത്തോളമാണ് ഓഫർ. അതായത് 259990 രൂപ വില വരുന്ന ടിവി 64997 രൂപ നല്‍കിയാല്‍ വീട്ടിലേക്ക് കൊണ്ടുപോകാം. 70990 രൂപ വില വരുന്ന ബി പി എല്ലിന്റെ 55 ഇഞ്ച് 4 കെ സ്മാർട് എല്‍ ഇ ടി ടിവിക്ക് 31495 രൂപയാണ് ഓഫർ വില. അതായത് 55 ശതമാനത്തോളം കിഴിവ്.

ലുലു ഫാഷന്‍

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്ബിച്ച വിലക്കുറവില്‍ സ്വന്തമാക്കാം.

ഓഫർ കാലയളവില്‍ ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി ഇന്ന് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊച്ചി ലുലുമാളിലെ ഓഫര്‍ കാലം കണക്കിലെടുത്ത് മെട്രോ സര്‍വീസ് രാത്രി 12 വരെ നടത്തും എന്നതും ശ്രദ്ധേയമാണ്. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടങ്ങിയ വില്‍പ്പന 19 വരെ നടക്കും. ഷോപ്പുകളിലേക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തവർക്ക് Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഷോപ്പിങ് നടത്താവുന്നതാണ്.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.