പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി താന്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും ആരോപിച്ച്‌ 35 കാരി രംഗത്ത് വന്നു.

യുവതിയിപ്പോള്‍ ഒരുമാസം ഗര്‍ഭിണിയാണ്. 2010 ലാണ് യുവതി വിവാഹിതയായി ബുലന്ദഷഹറിലെ ഗുലോത്തിയില്‍ എത്തിയത്. വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടകളും പെണ്‍കുട്ടികളുമായി നാലു മക്കളുണ്ട്. സൗദി അറേബ്യയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം കൂടുമ്ബോഴാണ് നാട്ടില്‍ വരുന്നത്. ”മൂന്ന് വര്‍ഷം മുമ്ബ് തന്റെ ഭര്‍ത്താവ് രണ്ടു കൂട്ടുകാരുമായി വീട്ടിലെത്തുകയും രണ്ടുപേരെയും തന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈ രണ്ടുപേരും ബുലന്ദ്ഷഹറില്‍ തന്നെയുള്ളവരാണ്. പിന്നീട് അവര്‍ തന്നെ പതിവായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കും. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടേണ്ട അവര്‍ പണം തരുമെന്നായിരുന്നു മറുപടി നല്‍കിയത്.”

സൗദി അറേബ്യയില്‍ ഇരുന്ന് ഭര്‍ത്താവ് വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ കാണും. കുട്ടികളെ ഓര്‍ത്താണ് മിണ്ടാതെ ഇരുന്നത്. തന്നെ വിവാഹമോചനം ചെയ്യുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി കുടുംബത്തോടൊപ്പമെത്തി എസ്പി ഷോലക് കുമാറിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി. ചൂഷണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പരാതിയില്‍ ലോ്ക്കല്‍ പോലീസ് അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

രണ്ടാഴ്ച മുമ്ബ് മാത്രമാണ് സഹോദരി അനുഭവിക്കുന്ന ദുരിതം തങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവരം ആരോടും പറയാന്‍ കഴിയാതെ ഒറ്റയ്ക്ക് അനുഭവിക്കുകയായിരുന്നു യുവതി. അടുത്തിടെയാണ് ഇവരുടെ ഭര്‍ത്താവ് അവധിക്ക് വന്നത്. രണ്ടാഴ്ച മുമ്ബും ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെതിരേ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ഓര്‍ത്താണ് അവര്‍ എല്ലാം സഹിച്ചത്. നിലവില്‍ ഇവര്‍ ഒരു മാസം ഗര്‍ഭിണിയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവും കൂട്ടുകാരും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.