അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി, ഒൻപതിനും ജിഎസ്ടി രജിസ്ട്രേഷനില്ല
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്.ഐ.ടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായോ എന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. ജി.എസ്ടി ഈടാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് സിറ്റ് ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ വകുപ്പിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ ഫോൺ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
ഒരുമാറ്റവുമില്ല, ഇന്നും പവർ കട്ടുണ്ടാകും; അറിയിപ്പുമായി കെഎസ്ഇബി, 1000 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു.

ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു
കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവുംസീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി കെ റസാക്ക് ഉദ്ഘാടനം ചെയ്തു.വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തുക. മനുഷ്യവന്യജീവി സംഘർഷ ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നുംസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജിതിൻ.എൻ. കെ അധ്യക്ഷനായി പി ജി ഷാജി.എൻ കൃഷ്ണൻകുട്ടി.കെ കെ രവീന്ദ്രൻ.വിഎസ് ഡൽജിത്ത്. മഹിലാൽ.ടി ഷമീർ .ആർ സജി കുമാർതുടങ്ങിയവർ പ്രസംഗിച്ചു.
സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും;ഐസി ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻബത്തേരി ഗസ്റ്റ്ഹൗസിൽ യോഗം ചേർന്നു. നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം.വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിർണായക ചുവടുവയ്പ്പാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന് യോഗം വിലയിരുത്തി. കർഷകർ, ആദിവാസി ജനവിഭാഗങ്ങൾ, കർഷക തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബാധ്യത കുറച്ച് ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി.സുൽത്താൻബത്തേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർത്ഥികൾ നിലവിൽ ബിരുദ പഠനത്തിനായി ദൂരപ്രദേശങ്ങളിലെ കോളേജുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. യാത്രയ്ക്കും താമസത്തിനുമുള്ള അധിക ചെലവുകൾ പല കുടുംബങ്ങൾക്കും ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോളേജ് യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.കോളേജ് അനുവദിക്കുന്നതിന് അനുമതി നൽകിയ സംസ്ഥാന സർക്കാരിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സർക്കാർ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തുന്നതിനും കോളേജ് യാഥാർഥ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ച സർക്കാരിന്റെ തീരുമാനം വയനാടിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും യോഗം വിലയിരുത്തി.കോളേജ് ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം, പൊതുഗതാഗത ലഭ്യത, ഭാവിയിലെ വികസന സാധ്യതകൾ, ആവശ്യമായ വിസ്തീർണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും സ്ഥലം കണ്ടെത്തുക.കോളേജിന് സ്ഥിരം കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത അധ്യയന വർഷം അധ്യയനം ആരംഭിക്കുന്നതിനാവശ്യമായ താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും. ഇതിനായി ലഭ്യമായ സർക്കാർ കെട്ടിടങ്ങൾ, മറ്റ് അനുയോജ്യമായ കെട്ടിട സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.കോളേജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ആരംഭിക്കുന്നതിനായി ആവശ്യമായ ക്ലാസ് മുറികൾ, ഓഫീസ് സൗകര്യങ്ങൾ, ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി ഒരുക്കുന്നതിനും യോഗത്തിൽ ചർച്ച നടന്നു. സ്ഥിരം കെട്ടിടം ഉൾപ്പെടെയുള്ള ഭാവി വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി.വയനാട്ടിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും പെൺകുട്ടികൾക്കും ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കും പ്രത്യേകമായി പ്രയോജനപ്പെടുന്ന തരത്തിൽ കോളേജിന്റെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകും.കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്ഥലം കണ്ടെത്തൽ, താൽക്കാലിക കെട്ടിട സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്. അടുത്ത അധ്യയന വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്ന തരത്തിൽ ആവശ്യമായ എല്ലാ നടപടികളും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന് എം.എൽ.എ പറഞ്ഞു.യോഗത്തിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.കെ. ഇന്ദ്രജിത്ത്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീജ സതീഷ്, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. (ഡോ.) ഷഹീദ് റംസാൻ, സുൽത്താൻബത്തേരി തഹസിൽദാർ വി.കെ. ജയപ്രകാശ്, PWD ബിൽഡിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.എസ്. പ്രജിത എന്നിവരും മറ്റ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
വൈദ്യുതി പ്രതിസന്ധി: ഇപ്പോള്‍ അനുഭവിക്കുന്നത് ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലം; മന്ത്രി കെ മുരളീധരന്
വൈദ്യുതി പ്രതിസന്ധിയില്‍ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരന്. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോള്‍ പരിസ്ഥിതി സംരക്ഷകരായി ചിലര്‍ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി. ജനത്തിന് പ്രയാസം ഉണ്ടാക്കുന്നു യാഥാര്‍ത്ഥ്യമാണ്. ബദല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാമെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.കേന്ദ്രം ഇനത്തില്‍ വലിയ കുറവുണ്ടായി. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ നിന്നും വൈദ്യുതി വാങ്ങാനും സാധിക്കുന്നില്ല. കരാറില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് എന്ന് അന്വേഷണം നടത്തിയല്ലയെന്ന് കെ മുരളീധരന്. വൈദ്യുത മേഖലയെ സ്വകാര്യവല്‍ക്കരിക്കേണ്ട യാതൊരു കാര്യവും ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് കെഎസ്ഇബിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് ടൈമില്‍ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാന്‍ അനുമതി നല്കി.
തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും തകര്‍ക്കാന്‍ നില്ക്കുന്നവരോട് സഹതാപം മാത്രമാണെന്നും പിണറായി വിജയന് പറഞ്ഞു. 'വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ക്കാനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെ'ന്നും പിണറായി വിജയന് പറഞ്ഞു.'ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം രേഖപ്പെടുത്താനെ കഴിയുകയുള്ളു. അതിജീവിച്ച് മുന്നോട്ട് പോകും. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ശക്തമായ ആക്രമണം സര്‍ക്കാര്‍ നേരിട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു. കൊവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിന്ന മഹാമാരിയില്‍ തളരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ട സമയത്ത് അതിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായി. ഡാറ്റാ ചോര്‍ത്തല്‍ ആരോപണവും ബിരിയാണി ചെമ്പിലെ സ്വര്‍ണം കടത്തല്‍ ആരോപണവും അതെല്ലാം എത്രഹീനമാണെന്ന് വ്യക്തമാക്കുന്നതാണ്. നിലവിലെ ആരോപണത്തില്‍ വിശദീകരിക്കാന്‍ തയ്യാറല്ല. ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ല. ജനങ്ങള്‍ അതെല്ലാം ചവിട്ടികൂട്ടി ചവറ്റുകൂട്ടയില്‍ ഇട്ടു. അങ്ങനെയാണ് 2021ല്‍ ചരിത്രത്താദ്യമായി തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചത്. അതോട് കൂടി ആക്രമണത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എല്‍ഡിഎഫിനേയും സിപിഐഎമ്മിനെയും തീര്‍ത്തുകളയാമെന്ന നിലയില്‍ സംഘടിത ആക്രമണം ഉണ്ടായി. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു', എന്നും പിണറായി വിജയന് പറഞ്ഞു.സര്‍ക്കാരിനെ ഒന്നിച്ച് ആക്രമിക്കുന്ന രീതിയാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചത്. എല്ലാ വലതുപക്ഷ ശക്തികളും 2021ല്‍ എല്‍ഡിഎഫിനെതിരെ സംഘടിത ആക്രമണമാണ് നടത്തിയത്. 2026ല്‍ യുഡിഎഫ് അധികാരത്തിലേറിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളില്‍ വരുന്നുണ്ടോയെന്ന് സംശയിക്കണം. സംയുക്തപരിപാടിയായി മാറുന്നുണ്ടോയെന്ന് സംശയം ഉയര്‍ന്നുവരാവുന്ന സാഹചര്യമാണ് ഉണ്ടായത്. യുഡിഎഫ് സഹകരണത്തോടെ ബിജെപി സര്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയാണ്', എന്നും പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. സൂര്യാതപവും നിർജലീകരണം അടക്കമുള്ള പ്രശ്നങ്ങളും തടയാൻ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം.കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
ഗുഡ്സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു
മീനങ്ങാടി: വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്സ് വാഹനംനിയന്ത്രണം വിട്ടു മറിഞ്ഞു. മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപം വെച്ചാണ് ടയർപൊട്ടിയതിനെ തുടർന്ന് വാഹനം മറിഞ്ഞത്. കർണാടകയിൽ നിന്ന് താമരശ്ശേരിക്ക് പോവുകയായിരുന്ന വാഹനമാ ണ് റോഡിന് കുറുകെ തലകീഴെ മറിഞ്ഞത്. ഡ്രൈവർ മുഹമ്മദ് പരി ക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് അഗ്നി രക്ഷാ സേനയെത്തി വാഹനം പൂർവ്വസ്ഥിതിയിലാക്കി. റോഡിൽ പരന്നൊഴുകിയ ഓയില ക്കുള്ളവ നീക്കം ചെയ്തത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു സൂക്ഷിച്ച ഹാൻസ് മോഷണം പോയി
ഏഴ് ചാക്ക് ഹാൻസ് ആണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ഹാൻസ് മോഷണം പോയ വിവരം ശ്രദ്ധയിൽ പ്പെട്ടത്. സംഭവത്തിൽ സുൽത്താൻബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്മി ടീച്ചർ
കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയുംനിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ വിഎസ് രശ്മിയെ കാട്ടിക്കുളം സ്കൂൾ പിടിഎ ആദരിച്ചു. ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, വിവിധ രക്ഷാകർതൃപരിശീലനങ്ങൾ, ഐ സി ടി പരിശീലനങ്ങൾ, സമഗ്ര പോർട്ടലിലെ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. തിരുനെല്ലി പഞ്ചായ ത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി സി മഞ്ജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ കെ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ പി എസ് ഷിബു, പി ടി എ വൈസ് പ്രസിഡണ്ട് പി ആർ സുനിൽകുമാർ, പി ആർ ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി, വിനീഷ് പി അഷറഫലി കെ, സജിത രാജ്, എന്നിവർ സംസാരിച്ചു.

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം: ഐ.എൻ.റ്റി.യു.സി
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ മുഴുവൻ ആളുകളുടെയും വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) സെന്റി നൽറോക്ക് എസ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 700 കോടിയിലധികം രൂപയിൽ നിന്ന് ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ. ഭാസ്കരൻ, ജമാൽ, എ. പ്രശാന്ത്, വി.കെ. അബൂബക്കർ, ലത്തീഫ് സി.എം, ശ്രീധരൻ, രവി, എം. മാധവി, ശർമ്മിള, എം. നോറിസ്, എൻ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: കെപിസിസി സംസ്കാര സാഹിതി ജില്ലാ സെക്രട്ടറിയും പ്രശസ്തമിമിക്രി ആർട്ടിസ്റ്റുമായ ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ശബ്ദവും ഭാവവും സമന്വയിപ്പിച്ച് അനുകരണകലയിലൂടെ ജനഹൃദയങ്ങളിൽ ചിരി യും ചിന്തയും നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, കെ.പത്മനാഭൻ, സലീം താഴത്തൂർ, അബ്രഹാം കെ.മാത്യു, വന്ദനഷാജു, ടി.സതീഷ് കുമാർ, എൻ.അബ്ദുൾ മജീദ്, സുജാത മഹാദേവൻ, ഷേർളി ജോസ്, ഗിരിജ സതീഷ്, വി.സി സത്യൻ, ആന്റണി ചീരാൽ, വി.ജെ പ്രകാശൻ, പ്രഭാകരൻ സി.എസ് എന്നിവർ സംസാരിച്ചു.
നവോദയ പ്രവേശനം
നവോദയ വിദ്യാലയത്തില്‍ ഒന്‍പത്, 11 ക്ലസുകളിലേക്കുള്ള പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി സെലക്ഷന് ടെസ്റ്റിന് (എല്ഇഎസ്ടി ) അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://cbseitms.nic.in/2026/nvsix_9, https://cbseitms.nic.in/2026/nvsxi_11 പോര്‍ട്ടലിലൂടെ സെപ്റ്റംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
ഫാഷന്‍ ഡിസൈനിങ്ങിലേക്ക് സ്പോട്ട് അഡ്മിഷന്
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിന് കീഴില്‍ ചുണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍- 9846608596

പ്രൊജക്ട് എന്‍ജിനീയര്‍ നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പ്രൊജക്ടിലേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. ബിടെക് സിവില്‍ -01, ബിടെക് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ -01, ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് -01 ഒഴിവുകളിലേക്ക് ആറ് മാസത്തേക്കാണ് നിയമനം. അധിക യോഗ്യതയുള്ളവര്‍, ഗവേഷണ പരിചയമുള്ളവര്‍, ഡാറ്റാ കളക്ഷന്‍ ആന്‍ഡ് അനാലിസിസ്, ആപ്പ് ഡെവലപ്പ്മെന്റ് മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തൊഴില്‍ പരിചയം, യോഗ്യത എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. താത്പര്യമുള്ളവര്‍ https://forms.gle/khQrcyw8gxP4spGM9 ലിങ്കില്‍ അപേക്ഷിക്കണം.ഫോണ്‍-04935257321
ഗിരീഷ് മാസ്റ്റർക്ക് എടപ്പെട്ടി പൗരാവലി യാത്രയയപ്പ് നൽകി
എടപ്പെട്ടി: എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായ എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിന് എടപ്പെട്ടി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നു വർഷങ്ങളായി എടപ്പെട്ടി സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കിമാറ്റുന്നതിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതോടൊപ്പം ഉപജില്ലാ മേളകളിൽ വിദ്യാലയത്തിന് നേട്ടമുണ്ടാക്കാനും ഇക്കാലയളവിൽ സാധിച്ചു. സ്കൂളിൽ മികച്ച പാർക്ക്, സ്വന്തമായി വാഹനം , സ്മാർട്ട് ക്ലാസ് മുറികൾ, ഗ്രൗണ്ട് നവീകരണം തുടങ്ങി ഭൗതിക സൗകര്യങ്ങളിലും സ്കൂൾ മുന്നേറ്റം നടത്തി. ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. പ്രദേശവാസികളും രക്ഷിതാക്കളും അധ്യാപകരക്ഷാകർതൃ സമിതിയും ചേർന്ന് നൽകിയ യാത്രയയപ്പ് സംഗമം കൃഷി വകുപ്പുമന്ത്രി അഡ്വ. ടി സിദിഖ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴി വയൽ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എ ശശി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ എം ജോഷി, എൻ ബി ഫൈസൽ, ഗിരിജ ബാബു, പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, നാരായണി കോൽപ്പാറ, സുന്ദർരാജ് എടപ്പെട്ടി, മോളി ജോർജ്, കീർത്തി ലിനീഷ്, എം എച്ച് ഹഫീസ് റഹ്മാൻ, വനജ സുരേഷ്, കെ പി പ്രദീശൻ, സി വി ശശികുമാർ, ബി ഖദീജ അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു .