ജാമ്യ ഹർജി അടിയന്തര പരിഗണനയ്ക്കെടുക്കാതെ മാറ്റിവെച്ച് കേരള ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല.ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്ബോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. ബോബി ചെമ്മണ്ണൂർ സമാന പരാമർശങ്ങള്‍ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

എൻ ഊരിന് അവധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഡിസംബർ 11ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. Facebook Twitter WhatsApp

ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കണം -ജില്ലാ കളക്ടർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ.

എസ്.ഐ.ആര്‍: 6,04,347 ഫോമുകൾ വിതരണം ചെയ്തു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 6,04,347 വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോമുകൾ  വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബി.എൽ.ഒ – ബി.എൽ.എ യോഗങ്ങൾ പൂർത്തിയാക്കിയ

തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ അവധി നൽകണം

ജില്ലയിലെ എല്ലാ തോട്ടം തൊഴിലാളികൾക്കും ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വേതനത്തോടുകൂടിയ അവധി നൽകണമെന്ന് ജില്ലാ പ്ലാന്റഷൻ ഇൻസ്‌പെക്ടർ അറിയിച്ചു. തൊഴിലാളിക്ക് അവധി അനുവദിക്കുന്നത് ജോലിയുമായി ബന്ധപ്പെട്ട് സാരമായ

ശരീരം ശ്രദ്ധിക്കാൻ പറയുകയാണ് ഈ ലക്ഷണങ്ങളിലൂടെ! ശ്വാസകോശ കാൻസറിനെ തിരിച്ചറിയാം

ശ്വാസകോശ കാൻസർ ബാധിതനായ ഒരു വ്യക്തി ആദ്യം ശ്രദ്ധിക്കുന്ന രണ്ട് ലക്ഷണങ്ങൾ തുടർച്ചയായുള്ള ചുമയും സഹിക്കാനാകാത്ത നെഞ്ചുവേദനയുമായിരിക്കും. പക്ഷേ എല്ലായിപ്പോഴും ശരീരം മുന്നറിയിപ്പ് നൽകുക ഈ ലക്ഷണങ്ങളിലൂടെയാവില്ല. ചില ലക്ഷണങ്ങൾ അവയുടെ തീവ്രത കുറവായത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.