മാനന്തവാടി: മോഷണ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചര വർഷം തടവും 50000 രൂപപിഴയും വിധിച്ചു. അഞ്ചാം മൈൽ കുനിയിൽ അയ്യൂബ് (43) നെയാണ് മാനന്തവാടി ജെഎഫ്‌സിഎം കോടതി 2 മജിസട്രേറ്റ് അമ്പിളി ശിക്ഷിച്ചത്. 2018 ൽ എടവക ചുണ്ടമുക്കിലെ ഒരുവീട്ടിൽ പൂട്ട് പൊളി ച്ച് അകത്തുകയറി അലമാര കുത്തിപ്പൊളിച്ച് 29 പവനോളം സ്വർണ്ണം കവർന്ന കേസിലാണ് വിധി വന്നത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവും അനുഭവിക്കണം. നിരവധി മോഷണകേസുകളിൽ പ്രതിയായ അയ്യൂബ് പിടി കിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയവെ 2022 ൽ എറണാകുളത്ത് നിന്നും അന്ന ത്തെ മാനന്തവാടി പോലീസ് ഇൻസ്പെക്ടറായിരുന്ന എംഎം അബ്ദുൾ കരീമും സംഘവും പിടികൂടുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി തൊണ്ടിമു തലുകൾ കണ്ടെത്തി കോടതിയിൽ ചാർജ്ജ് ഷീറ്റ് നൽകുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. അയ്യൂബിൽ നിന്നും മോഷണമുതലുകൾ വാങ്ങി സാമ്പത്തിക സഹായം ചെയ്തുതുനൽകിയ കോഴിക്കോട് സ്വദേശി ബിച്ച മൻസിലിൽ അബ്ദുൾ നാസറിനേയും രണ്ട് വർഷം തടവിനും, 25000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. വയനാട്ടിലെ പടിഞ്ഞാറത്തറ, പനമരം, വെള്ളമുണ്ട മുതലായ സ്റ്റേഷനുകളിലും, കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റഷൻ,ചേവായൂർ സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ, കൊച്ചി മരട് സറ്റേഷൻ എന്നിവിടിങ്ങളിലും അയ്യൂബിനെതിരെ കേസുണ്ട്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







