ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്ഘാടനങ്ങൾക്ക് പോകാറില്ല; വിളിച്ചാൽ പോകരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്: പുതിയ വെളിപ്പെടുത്തലുമായി നടി മറീന മൈക്കിൾ രംഗത്ത്

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിള്‍ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിള്‍ പ്രതികരിച്ചു. ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിള്‍ ചൂണ്ടിക്കാട്ടി. മനോരമ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

‘ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ കടകളുടെ ഉദ്‌ഘാടനത്തിന് ഞാൻ പോയിട്ടുണ്ട്. അവിടെ ബോബി ചെമ്മണ്ണൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവിടുത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കമന്റുകള്‍ കാണുന്നത് കൊണ്ട് തന്നെ ബോബി അവിടെയുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്‌ഘാടന പരിപാടികളില്‍ പങ്കെടുക്കാറുള്ളൂ. ഒരിടത്തും ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ല. എന്നാല്‍ അവിടെ അങ്ങനെ ചോദിച്ചേ പറ്റൂ.

എന്നോട് പൊതുവെ പലരും പറയാറുണ്ട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ വിളിച്ചാല്‍ പോകരുതെന്ന്. പൊതുജനങ്ങള്‍ക്ക് അങ്ങനെയൊരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ സ്ഥാപനത്തിനെ താനൊരിക്കലും കുറ്റം പറയില്ല. ഹണി റോസ് ഇങ്ങനെ രംഗത്ത് വന്നതില്‍ സന്തോഷമുണ്ട്. എങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്കയുണ്ട്. പലപ്പോഴും ഒത്തുതീർപ്പിലേക്കാണ് പോവാറുള്ളത്. കുറ്റം ചെയ്‌തവർക്ക് ശിക്ഷ കിട്ടുന്നത് കാണാറില്ല. ഹണി വളരെ ബോള്‍ഡായി തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. ആ വ്യക്തിയുടെ ദ്വയാർത്ഥപ്രയോഗം മോശമായി പോയി.

ബോബി ചെമ്മണ്ണൂർ ന്യൂയർ പരിപാടിക്ക് ആളുകളെ വിളിച്ച രീതി ഇന്നും ഞാൻ ഓർക്കുന്നു. കുടിക്കാൻ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാനുള്ളത് നിങ്ങള്‍ കൊണ്ടുവരണമെന്നാണ് അന്ന് പറഞ്ഞത്. ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒക്കെ ഇതോടെ ആരായി? നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്ബോഴും ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിച്ചു പോവും’, നടി പറഞ്ഞു.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.