കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കേണിച്ചിറ അതിരാറ്റ്ക്കുന്ന് കളരിക്കൽ അഖിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശിൽപ്പ, മകൻ: ഗൗരി കൃഷ്ണ

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.