ജനുവരി 15 കേരള പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളേയും പോലെ തന്നെ പാലിയേറ്റീവ് കെയറിനും പ്രസക്തി വർധിച്ചുവരുന്ന ആതുര ഭ്രമയുഗത്തിലെ കരുതലുകളിലൊന്നായിരിക്കുന്നു ഇപ്പോള്‍ കേരളത്തിലെ സാന്ത്വന പരിചരണരംഗം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിചരണം എന്നതാണ് സര്‍ക്കാര്‍ നയം. വേദന അനുഭവിക്കുന്നവരെ പരിചരിക്കുന്നതിനുള്ള മനസ് സമൂഹത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അളവുകോലാണ്. കിടപ്പുരോഗികള്‍, വീട്ടില്‍ തന്നെയുള്ളവര്‍, മുഴുവന്‍ സമയവും സഹായവും പരിചരണവും ആവശ്യമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. സര്‍ക്കാര്‍ മേഖലയിലുള്ള 1,142 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുമ്പോഴും വേദനാഹരണവും സാന്ത്വന രോഗീ ദുരിത പരിചരണവും ഇന്നും പൂര്‍ണമല്ല. കിടപ്പുരോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിന് 20,000 ജനസംഖ്യയുള്ള പ്രദേശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ഹോം കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന പുതുക്കിയ പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തേജോമയമാക്കും. തകര പൊടിയുന്നതു പോലെ മുളച്ചുപൊന്തുന്ന സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് തടയിടാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ-ബ്ലോക്കുതല സംവിധാനങ്ങള്‍ വരും. വീടുകളില്‍ മെഡിക്കല്‍ നേഴ്‌സിങ് നല്‍കുന്ന അഞ്ഞൂറോളം സന്നദ്ധ സംഘടനകളുണ്ട്. പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലി മെഡിസിന്‍ സംവിധാനം ഇതിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അന്തസോടെ മരണം, വേദനാഹരണം എന്നിവ പാലിയേറ്റീവ് കെയറിന്‍റെ അവിഭാജ്യ ഭാഗമാണെങ്കിലും ഇതിന്‍റെ പ്രായോഗിക ലഭ്യത ഇവിടെ വളരെ കുറവാണ്. മരണം എങ്ങനെയാവണമെന്ന അഭിലാഷം മരണസമയം വരെ മനസിലുമുണ്ടാകാം. ജനനത്തിന്‍റെ അന്തസ് മരണത്തിനുണ്ടോ..? അന്തസോടെയുള്ള ജീവിതം എന്തേ സൗകര്യപൂര്‍വം തമസ്‌ക്കരിക്കപ്പെടുന്നു. ഐസിയുവിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും ശീതീകരണവും വെന്‍റിലേറ്ററുമൊക്കെ മാറ്റിയാല്‍ തീരുന്നതാണോ മരണത്തിന്‍റെ അന്തസ്. ഇനി ചികിത്സയില്ലെന്ന് വൈദ്യശാസ്ത്രം കല്‍പ്പിക്കുമ്പോള്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ എങ്ങോട്ടുപോകണം എന്ന തത്രപ്പാട് ക്രൂരമായ നൊമ്പരമാണ്. മരണമെത്തുന്ന നേരം വരെ അന്തസോടെ കഴിയാന്‍ ഇവിടെ ഇന്നുള്ള ബദലുകള്‍ അപര്യാപ്തമാണ്, പാവപ്പെട്ടവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നക്ഷത്ര ആശുപത്രികളിലെ പാലിയേറ്റീവ് ബദലുകള്‍ പാവപ്പെട്ടവന്‍റെ മുന്നില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളാണ്. പാലിയേറ്റീവ് രോഗികള്‍ക്ക് വേദനാഹരണത്തിനുള്ള ഉപാധികള്‍ മെഡിക്കല്‍ കോളേജുകളില്‍ പോലുമില്ല എന്നതാണ് ദുഃഖസത്യം.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.