തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി

സുൽത്താൻ ബത്തേരി : ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി UPA ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട് തൊഴിൽ ദിനം 50 പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു. പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തിൽ കർഷക തൊഴിലാളികൾക്കുള്ള കൂലി നൽകുമെന്ന് പ്രഖ്യാപിത നയത്തിൽ നിന്നും കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൂയെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രവർത്തക കൺവെൻഷൻ കുറ്റപ്പെടുത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 തൊഴിൽ ദിനങ്ങളായി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, തൊഴിലാളികളുടെ ജോലി സമയത്തുള്ള സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു. സുൽത്താൻബത്തേരിയിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയൂസി ജില്ലാ പ്രവർത്തക കൺവെൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ ജനറൽ സെക്രട്ടറി ജയ മുരളി, മേഴ്സി സാബു, രാധാ രാമസ്വാമി, കെ അജിത, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, പിഎൻ ശിവൻ, കെ കെ രാജേന്ദ്രൻ, വർഗീസ് നെന്മേനി, താരിഖ് കടവൻ ജിജി അലക്സ് തുടങ്ങിയവർ സംസാരിച്ചു

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.