വയനാട് ജില്ലയില്‍ ഇന്ന് (10.12.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12762 ആയി. 10630 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2055 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1411 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.