പടിഞ്ഞാറത്തറ: വീടിനോട് ചേർന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ കർഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടി ഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി. സി രാജേഷ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനായി പോയ രാജേഷിനെ പമ്പ് ഹൗസിന് സമീപം ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മര ണം സ്ഥിരീകരിക്കുകയായിരുന്നു.
രാജേഷ് കിടക്കുന്നതിന് സമീപം മോട്ടോറിന്റെ വയർ ഊരിക്കിടക്കുന്നുണ്ടായിരുന്നു
ഇടയ്ക്ക് പ്ലംബിംഗ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്ന രാജേഷിന് മോട്ടോർ നന്നാക്കുന്നതിനിടയിലോ മറ്റോ അബദ്ധ ത്തിൽ വൈദ്യുതാഘാതമേറ്റതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ